KeralaLatest NewsNews

കര്‍ഷക സമരത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, എത്രയും പെട്ടെന്ന് രാജ്യത്തെ രക്ഷിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ എന്താണെന്നു മനസ്സിലാക്കാനും അവര്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also : കര്‍ഷകരുടെ സമരത്തിനു പിന്നില്‍ കര്‍ഷകരല്ല, അവര്‍ ആരെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി

കാര്‍ഷിക മേഖലയില്‍ കേന്ദ്ര ഗവണ്‍മെന്റ് കൊണ്ടുവന്ന കോര്‍പ്പറേറ്റ് അനുകൂല വിവാദ നിയമങ്ങള്‍ക്കെതിരെ ആരംഭിച്ച കര്‍ഷക സമരം രാജ്യമെങ്ങും കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രംഗത്ത് എത്തിയത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

കാര്‍ഷിക മേഖലയില്‍ കേന്ദ്ര ഗവണ്‍മെന്റ് കൊണ്ടുവന്ന കോര്‍പ്പറേറ്റ് അനുകൂല വിവാദ നിയമങ്ങള്‍ക്കെതിരെ ആരംഭിച്ച കര്‍ഷക സമരം രാജ്യമെങ്ങും കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. വലിയ ജനപിന്തുണയാണ് വിവിധ കര്‍ഷക സംഘടനകള്‍ സംയുക്തമായി നടത്തുന്ന സമരം നേടിയിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭം ഈ നാടിന്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാണ് എന്ന് തിരിച്ചറിയുന്ന ജനങ്ങള്‍ സ്വമേധയാ പിന്തുണയുമായി രംഗത്തു വരുന്നു.

കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനു പകരം സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കാമെന്നു കരുതുന്നത് മൗഢ്യമാണ്. സമര നേതാക്കളെ അറസ്റ്റ് ചെയ്തും വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചും കായികമായി നേരിട്ടും കര്‍ഷക രോഷത്തെ നിര്‍വീര്യമാക്കാനാവില്ല. അത്തരം ജനാധിപത്യവിരുദ്ധ നടപടികള്‍ കര്‍ഷകര്‍ക്കുള്ള പിന്തുണ വര്‍ധിപ്പിക്കുകയേ ഉള്ളൂ.

കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ എന്താണെന്നു മനസ്സിലാക്കാനും അവര്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ആഗോളവല്‍ക്കരണത്തിന്റെ ആരംഭം മുതല്‍ വലതുപക്ഷ ഭരണകൂടങ്ങളുടെ ഭാഗത്തു നിന്നും കര്‍ഷകര്‍ കൊടിയ അനീതിനേരിടുകയാണ്. കോര്‍പ്പറേറ്റുകളുടെ ചൂഷണത്തിനും വിപണിയിലെ കിടമത്സരത്തിനും വിട്ടു കൊടുക്കാതെ കര്‍ഷകരെ സംരക്ഷിക്കേണ്ട ബാധ്യത ഈ നാടിനുണ്ട്. അക്കാര്യത്തില്‍ പൊതു സമൂഹത്തിന്റെ ഒന്നാകെ പിന്തുണ കര്‍ഷകര്‍ക്ക് ഉറപ്പു വരുത്തണം. അതിനായി നാമോരുത്തരും മുന്നോട്ടു വരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button