Latest NewsKeralaNews

ബിജെപി വനിതാ സ്ഥാനാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമം; മകൾക്കും പരിക്ക്

ബിജെപിയുടെ വനിതാ സ്ഥാനാർത്ഥിക്കും മകൾക്കും നേരെ ആക്രമണം. നെയ്യാറ്റിൻകരയിലെ അതിയൂർ ഗ്രാമപഞ്ചായത്ത് വെൺപകൽ വാർഡിലെ എൻഡിഎ സ്ഥാനാർത്ഥി ബി അനിത കുമാരിയേയും മകൾ ദിവ്യയേയുമാണ് ഒരു കൂട്ടം ആളുകൾ ആക്രമിച്ചത്.

ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് സംസാരം. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയത് മുതൽ ഇവർക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ഭീഷണി ഉണ്ടായിരുന്നു. വെൺപകൽ ജംഗ്ഷന് സമീപത്തുവെച്ച് കഴിഞ്ഞ ദിവസമാണ് ഇരുവരേയും ആക്രമികൾ ആക്രമിച്ചത്. അടിവയറ്റിലും നെഞ്ചിലും മർദ്ദനമേറ്റ അനിതകുമാരിയും മകളും നിലവിൽ അതിയൂർ ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read: ഇനിയും തുടരാൻ വയ്യ? എൽ.ഡി.എഫിനോട് യാത്ര പറയാൻ കേരള കോൺഗ്രസ് (ബി), വീണ്ടും കോൺഗ്രസിലേക്ക്?

വെൺപകൽ ജംഗ്ഷന് സമീപത്തുവെച്ചായിരുന്നു സംഘം ചേർന്ന് ആക്രമണം നടത്തിയത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർക്ക് നേരെയും കൈയേറ്റമുണ്ടായി. സംഭവത്തിൽ നെയ്യാറ്റിങ്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button