KeralaLatest NewsNews

ഇനിയും തുടരാൻ വയ്യ? എൽ.ഡി.എഫിനോട് യാത്ര പറയാൻ കേരള കോൺഗ്രസ് (ബി), വീണ്ടും കോൺഗ്രസിലേക്ക്?

ഇടതുമുന്നണി വിട്ട് ഗണേഷ് കുമാർ യു ഡി എഫിലേക്ക് തന്നെ മടങ്ങിപ്പോകുമെന്ന അഭ്യൂഹങ്ങൾ നിൽക്കേ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള പരസ്യ അതൃപ്തി അറിയിച്ച് രംഗത്ത്. സീറ്റ് വിഭജനത്തിലും തങ്ങളെ തഴഞ്ഞതിൽ മനംനൊന്താണ് ബാലകൃഷ്ണപിള്ള ജില്ലാ കമ്മറ്റിയുമായി ചേർന്ന് അതൃപ്തി അറിയിച്ചത്.

ഇതോടെ, തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരള കോൺഗ്രസ് ബി എൽ.ഡി.എഫ് വിടുമെന്നാണ് റിപ്പോർട്ടുകൾ. കെ ബി ഗണേഷ് കുമാർ എം.എയുടെ വീട്ടിൽ പൊലീസ് പരിശോധന നടന്നതും അത്ര പിടിച്ചിട്ടില്ല. ഇനിയും ഇവിടെ കടിച്ചുതൂങ്ങി നിൽക്കേണ്ട ആവശ്യമില്ലെന്ന് തന്നെയാണ് ഭൂരിഭാഗം ജില്ലാക്കമ്മറ്റികളുടേയും തീരുമാനം.

തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ പല വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഒന്നൊന്നായി ഉയർന്നു കൊണ്ടിരിക്കുകയാണ്. സർക്കാരിനു ശോഭിക്കാൻ കഴിയാതെ നിൽക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരമൊരു നീക്കം കൂടി നടന്നാൽ എൽ.ഡി.എഫ് പൂർണമായും പ്രതിരോധിക്കാൻ പോലും കഴിയാതെ ഉഴലുമെന്ന കാര്യത്തിൽ സംശയമില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button