Latest NewsIndia

‘അന്നദാതാക്കൾ അവകാശങ്ങൾക്കായി തെരുവിൽ നിൽക്കുമ്പോൾ മോദി കൊട്ടാരം പണിയുന്നു’ : കോൺഗ്രസ്സ്

രണ്ടാം മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നാണ് രാജ്യതലസ്ഥാനത്തെ പുതിയ പാര്‍ലമെന്റ് മന്ദിരം.

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റു മന്ദിരത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വ്വഹിച്ചതിനു പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. കര്‍ഷക സമരം രണ്ടാഴ്ച്ച പിന്നിടുമ്ബോള്‍ അതില്‍ അനകൂല നിലപാടെടുക്കാത്തതിനെതിരെയാണ് കോണ്‍ഗ്രസ് വിമര്‍ശനമുന്നയിക്കുന്നത്. ചടങ്ങില്‍ പ്രധാന മന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുത്തപ്പോള്‍ കര്‍ഷകര്‍ക്കു പിന്തുണ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് വിട്ടുനിന്നു.

‘മിസ്റ്റര്‍ മോദി, അന്നദാതാക്കള്‍ 16 ദിവസമായി തെരുവില്‍ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുമ്ബോള്‍ സെന്‍ട്രല്‍ വിസ്തയെന്ന പേരില്‍ നിങ്ങള്‍ക്കായി ഒരു കൊട്ടാരം പണിയുന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തും. ജനാധിപത്യത്തില്‍ അധികാരമെന്നത് വ്യാമോഹങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ളതല്ല. പൊതു ക്ഷേമത്തിനും പൊതു സേവനത്തിനുമായുള്ള മാര്‍ഗ്ഗമാണ്.’ എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റു ചെയ്തു.

ദില്ലി അതിര്‍ത്തിയില്‍ രാപ്പകലില്ലാതെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. പിന്നാലെ പ്രധാനമന്ത്രിക്കെതിരെയും കേന്ദ്രത്തിനെതിരെയും കോണ്‍ഗ്രസ് വക്താവ് രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. രണ്ടാഴ്ചയില്‍ ഏറെയായി സമരം ചെയ്യുന്ന കര്‍ഷകരെ ഓര്‍മ്മിപ്പിച്ചാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. രണ്ടാം മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നാണ് രാജ്യതലസ്ഥാനത്തെ പുതിയ പാര്‍ലമെന്റ് മന്ദിരം.

read also: മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ എല്ലാത്തരം രഹസ്യ ഇടപാടുകളെ കുറിച്ചും രവീന്ദ്രന് അറിയാം; മുല്ലപ്പള്ളി രാമചന്ദ്രന്‍

ത്രികോണാകൃതിയിലുള്ള പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിനൊപ്പം പ്രധാനമന്ത്രിക്കും വൈസ് പ്രസിഡന്റിനുമായി പുതിയ വസതി, ശാസ്ത്രി ഭവന്‍, നിര്‍മ്മന്‍ ഭവന്‍, ഉദ്യോഗ് ഭവന്‍, കൃഷി ഭവനന്‍, വായു ഭവന്‍ എന്നിവയുള്‍പ്പെടെ 10 പുതിയ കെട്ടിട നിര്‍മാണ ബ്ലോക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button