KeralaLatest NewsNews

പോണ്‍ വീഡിയോ കാണുന്ന പെൺകുട്ടികള്‍ അതേ വിചാരത്തോടെ എല്ലാവരെയും കാണും: വിവാദമായി വൈദികന്‍റെ പ്രസംഗം

പോണ്‍ വീഡിയോ കാണുന്ന പെൺകുട്ടികൾ എല്ലാവരേയും നോക്കുന്നത് ആ കണ്ണോടെയായിരിക്കുമെന്ന വിവാദ പരാമർശവുമായി വൈദികൻ. റെവറന്റ് ഡോ.തോമസ് കോഴിമല എന്ന വൈദികന്‍റെ പ്രസംഗ ഭാഗമാണ് ഫേസ്ബുക്ക് കേന്ദ്രീകരിച്ചുള്ള ക്രിസ്ത്യൻ ഗ്രൂപ്പുകളിൽ ചർച്ചയായിരിക്കുന്നത്.

‘തിന്മ കാണാതിരിക്കാൻ കണ്ണു പൊത്തണം. ഈ പോണോഗ്രഫി എന്നു പറയും. ഇത്തരം ചിത്രങ്ങൾ കണ്ടുകഴിഞ്ഞാൽ അതിന് അഡിക്ഷനാകും. പ്രത്യേകിച്ച് അത് കണ്ടുകൊണ്ടിരിക്കുന്ന അവസരത്തിൽ നമ്മുടെ തലച്ചോറിൽ എപ്പിനെഫ്രിൻ (അഡ്രിനാലിൻ) എന്നൊരു ഹോർമോണിന്റെ പ്രവർത്തനം ഉണ്ടാകും. പ്രത്യേകിച്ച് പെൺകുട്ടികളാണെങ്കിൽ അവർ കാണുന്നതു മുഴുവൻ ഒരു കളർഫുൾ പടം പോലെ അത് തെളിഞ്ഞു നിക്കും.പിന്നെ അവർ ആരെ കണ്ടാലും ആ ഒരു നോട്ടമായിരിക്കും. പിന്നെ അച്ചനെ കാണത്തില്ല, പള്ളി കാണത്തില്ല കുമ്പസാരക്കൂട് കാണത്തില്ല, അമ്മയെ കണ്ണിന് കാണത്തില്ല, അപ്പനെ കാണത്തില്ല, ഈ പെൺകൊച്ചിന് ബ്ലൂഫിലിമിന്റെ അഡിക്ഷനാണ്. വിലകൂടിയ മൊബൈൽ വാങ്ങിക്കൊടുത്തപ്പോൾ അച്ഛനറിഞ്ഞില്ല, അമ്മയറിഞ്ഞില്ല ഇങ്ങനുള്ള കാര്യങ്ങൾ കാണുന്നുണ്ട് എന്നത്. ഏഴുമണിയാകുമ്പോൾ മുറിയും പൂട്ടിയിരുന്ന് ഈ കൊച്ച് എന്താ കാണുന്നതെന്ന് നിരീക്ഷിക്കുന്നില്ല.’-ഫാ തോമസ് കോഴിമല പറയുന്നു.

നിരവധി പേരാണ് വൈദികന്‍റെ പ്രസംഗ വീഡിയോയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. എപ്പിനെഫ്രിൻ എന്ന ഹോർമോൺ ആൺകുട്ടികളുടെ തലച്ചോറുകളിലും ഉത്പാദിപ്പിക്കപ്പെടില്ലേ എന്നും അവരും ഇത്തരം വീഡിയോകൾക്ക് അടിമപ്പെടുകയില്ലേ, അശ്ലീല വീഡിയോകളുടെ സ്വാധീനം ആൺ, പെൺ, ട്രാൻസ് വ്യക്തികൾക്ക് ഒരുപോലെ തന്നെയാണെന്നും എന്തിന് പെൺകുട്ടികളുടെ കാര്യം മാത്രം ഇത്തരത്തിൽ എടുത്ത് പറയാന്നുവെന്നും ചിലർ ചോദിക്കുന്നു.

shortlink

Post Your Comments


Back to top button