Latest NewsNewsIndiaCrime

യുവതിയെ 17 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു, ഞെട്ടലിൽ രാജ്യം

സർക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി

ജാർഖണ്ഡിലെ ദുംകയിൽ യുവതിയെ 17 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. ഭർത്താവിനെ കെട്ടിയിട്ട് ഭാര്യയെ അക്രമികൾ പീഡിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ മാർക്കറ്റിൽനിന്ന് ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങിയ യുവതിയാണ് പീഡനത്തിനിരയായത്.

17 പേരടങ്ങുന്ന സംഘം ഇരുവരേയും തടഞ്ഞുനിർത്തി ഭർത്താവിനെ കീഴ്പ്പെടുത്തിയ ശേഷം യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ട് പോവുകയായിരുന്നു. സംഘത്തിലെ എല്ലാവരും മാറി മാറി ബലാത്സംഗം ചെയ്തുവെന്ന് യുവതി പൊലീസിനു മൊഴി നൽകി.

Also Read: പൊലീസ് ഉദ്യോഗസ്ഥരെ പോലെയുള്ള ചിലര്‍ ജയിലില്‍ വന്ന് കേസിലെ ഉന്നതരുടെ പേരുകള്‍ പറയരുതെന്ന് ആവശ്യപ്പെട്ടു;-സ്വപ്ന

പ്രതികളെല്ലാം മദ്യപിച്ചിരുന്നുവെന്ന് യുവതി മൊഴി നൽകി. ഇതിൽ ഒരാളെ പൊലീസ് പിടികൂടി. മറ്റുള്ളവർക്കായുള്ള അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നിരിക്കുകയാണെന്ന്  ബി.ജെ.പി. ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button