Latest NewsNews

ട്വിസ്റ്റോട് ട്വിസ്റ്റ്, സ്പീക്കറുടെ വിദേശയാത്ര സർവ്വത്ര ദുരൂഹം; നാളെ ചില കാര്യങ്ങൾ വെളിപ്പെടുത്തും; രമേശ് ചെന്നിത്തല

ഇതുവരെ പറയാത്ത ചില സുപ്രധാന കാര്യങ്ങൾ അദ്ദേഹം അറിയിക്കുമെന്നാണ് വിവരം

കോഴിക്കോട്; സ്പീക്കർ ശ്രീരാമ കൃഷ്ണന്റെ എല്ലാ വിദേശ യാത്രകളും വൻ ദുരൂഹത കലർന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഇതിനെക്കുറിച്ച് ചില സുപ്രധാന കാര്യങ്ങൾ പുറത്ത് പറയാനുണ്ടെന്നും നാളെ പറയുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കൂടാതെ ശ്രീരാമ കൃഷ്ണന്റെ വിദേശ യാത്രകളെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

നാളെ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ ചിലത് പറയുമെന്നും രമേശ് ചെന്നിത്തല . നാളെ രാവിലെ 9 മണിക്ക് കോഴിക്കോട് ഡി സി സി ഓഫീസില്‍ ചെന്നിത്തല വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്, ഇവിടെ വച്ച് ഇതുവരെ പറയാത്ത ചില സുപ്രധാന കാര്യങ്ങൾ അദ്ദേഹം അറിയിക്കുമെന്നാണ് വിവരം.

സർക്കാർ തന്നെ സ്വർണ്ണ കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ആരോപിച്ചു, കൂടാതെ ജയിലിൽ അപായപ്പെടുത്താന്‍ ശ്രമമുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ മൊഴി ഇതിന് തെളിവാണെന്ന് ചെന്നിത്തല .നാളെ ചില കാര്യങ്ങൾ തുറന്ന് പറയുമെന്ന പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് കേരളം മുഴുവൻ വാർത്താ സമ്മേളനത്തിനായി ഉറ്റുനോക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button