Latest NewsNews

സ്പീക്കർ നടത്തിയത് വിടവാങ്ങൽ പ്രസംഗം; പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

ഈ തദ്ദേശ തിരഞ്ഞെടുപ്പോടെ ഇടതുമുന്നണിയുടെ തകര്‍ച്ച പൂര്‍ത്തിയാകും

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങള്‍ക്ക് സ്‌പീക്കര്‍ മറുപടി നൽകിയത് മറുപടി വിടവാങ്ങല്‍ പ്രസംഗം പോലെയാണെന്ന് തോന്നിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വാർത്താ സമ്മേളനത്തിലൂടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് സ്പീക്കര്‍ മറുപടി നൽകിയത്.

സമൂഹത്തിന്റെയും വ്യത്യസ്ത തരത്തിലുള്ള സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വിമര്‍ശനത്തിനും സ്‌ക്രൂട്ടിനിക്കും സ്പീക്കറും നിയമസഭയും വിധേയമാകുന്നതില്‍ ഒരു അസഹിഷ്ണുതയുമില്ലെന്നും നിയമസഭാ സെക്രട്ടറിയേറ്റോ, സ്പീക്കറോ മറ്റേതെങ്കിലും ഭരണഘടനാ പദവികളോ വിമര്‍ശനത്തിന് വിധേയമാകാന്‍ പാടില്ലാത്ത വിശുദ്ധ പശുക്കളാണെന്ന അഭിപ്രായമൊന്നും തനിക്കില്ലെന്നും സ്പീക്കർ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് രമേശ് ചെന്നിത്തല.

read  also:മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ എല്ലാത്തരം രഹസ്യ ഇടപാടുകളെ കുറിച്ചും രവീന്ദ്രന് അറിയാം; മുല്ലപ്പള്ളി രാമചന്ദ്രന്‍

തന്നെ വ്യക്തിഹത്യ നടത്തുകയാണെന്ന സ്‌പീക്കറുടെ പരാതിയ്‌ക്ക് എന്‍ഫോഴ്‌സ്‌മെന്റ് മറുപടി പറയും. സ്‌പീക്കര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് വിശദമറുപടി നാളെ നല്‍കുമെന്ന് ചെന്നിത്തല പറഞ്ഞു. കൂടാതെ സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.

‘സ്വപ്‌നയെ ജയിലില്‍ ഭീഷണിപ്പെടുത്തിയത് ഇതിന് തെളിവാണ്. ജയില്‍ വകുപ്പിന്റെ ചുമതയുള‌ള മുഖ്യമന്ത്രി ഇതിന് പ്രതികരിക്കാത്ത് എന്താണ്? മുഖ്യമന്ത്രി ഇതിന് വിശദീകരണം നല്‍കണം. ഇ.ഡിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് സി.എം രവീന്ദ്രന്‍ ഒഴിഞ്ഞുമാറുന്നത് സംശയം ജനിപ്പിക്കുന്നുണ്ട്.’ ചെന്നിത്തല പറഞ്ഞു.

ഈ തദ്ദേശ തിരഞ്ഞെടുപ്പോടെ ഇടതുമുന്നണിയുടെ തകര്‍ച്ച പൂര്‍ത്തിയാകുമെന്നും ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിന് യു.ഡി.എഫ് അധികാരത്തിലേറിയാല്‍ നിയമനിര്‍മ്മാണം നടത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button