KeralaLatest NewsNews

‘മോദിയുടെ അനുസരണയുള്ള കുട്ടിയാണ് നമ്മുടെ പിണറായി’; കേരളം യുഡിഎഫിന് ആണെന്ന് രമേശ്​ ചെന്നിത്തല

രാജ്യത്തെ കോണ്‍ഗ്രസ്​ സര്‍ക്കാറുകളെ അസ്​ഥിരപ്പെടുത്തുന്ന ഇ.ഡി എന്തുകൊണ്ടാണ്​ കേരളത്തിലെ ഭരണാധികാരികള്‍ക്ക്​ നേരെ കണ്ണടക്കുന്നത്​ എന്നത്​ പകല്‍ പോലെ വ്യക്​തമാണ്​.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. മോദിയുടെ അനുസരണയുള്ള കുട്ടിയാണ്​ പിണറായിയെന്ന്​​ രമേശ്​ ചെന്നിത്തല. കേരളത്തിലെ പ്രതിപക്ഷത്തെ പറ്റി പറയുമ്പോള്‍ മാത്രമാണ്​ പിണറായിക്ക്​ ക്ഷൗര്യമുണ്ടാകാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളിതുവരെ കേരളത്തെ അവഗണിച്ച പ്രധാനമന്ത്രി ഇപ്പോള്‍ ഇവിടെ വികസനം ഉണ്ടാകുമെന്ന്​ പറയുന്നത്​ അവിശ്വസനീയമാണ്​. കേന്ദ്രം കേരളത്തെ എപ്പോഴും അവഗണിക്കുകയായിരുന്നു. കണക്ക്​ പറഞ്ഞ്​ വാങ്ങാന്‍ സംസ്​ഥാന സര്‍ക്കാറിനും ശേഷിയുണ്ടായിരുന്നില്ല. ലാവ്​ലിന്‍ കേസ്​ നീട്ടിവെക്കുന്നതില്‍ മാത്രമായിരുന്നു പിണറായിക്ക്​ ശ്രദ്ധയെന്നും ചെന്നിത്തല പറഞ്ഞു.

എന്നാൽ ജി.എസ്​.ടിയില്‍ നിന്ന്​ അര്‍ഹമായ നഷ്​ടപരിഹാരം നേടിയെടുക്കാനായില്ല. എയിംസ്​ കൊണ്ടുവരാനായില്ല. റബര്‍ പോലുള്ളവയുടെ വിലയിടിവിന്​ പരിഹാരമുണ്ടാക്കാന്‍ കേന്ദം ഒന്നും ചെയ്​തില്ല. എന്നാല്‍, മോദിയെ കുറിച്ച്‌​ പിണറായി ഒന്നും പറയുന്നത്​ കേട്ടില്ല. പിണറായിയും മോഡിയും ഭായി-ഭായി കളിക്കുകയാണ്​. ഏ​റ്റുവുമൊടുവില്‍ സ്വര്‍ണകള്ളകടത്തു കേസ്​ ബി.ജെ.പിയുമായി ഒത്തു ചേര്‍ന്ന്​ മരവിപ്പിച്ചു. പകരം ബി.ജെ.പിക്ക്​ ഏതാനും സീറ്റുകള്‍ എന്നതാണ്​ ധാരണ. രാജ്യത്തെ കോണ്‍ഗ്രസ്​ സര്‍ക്കാറുകളെ അസ്​ഥിരപ്പെടുത്തുന്ന ഇ.ഡി എന്തുകൊണ്ടാണ്​ കേരളത്തിലെ ഭരണാധികാരികള്‍ക്ക്​ നേരെ കണ്ണടക്കുന്നത്​ എന്നത്​ പകല്‍ പോലെ വ്യക്​തമാണ്​.

Read Also: കൊവിഡ് ലോകത്തിന് പടര്‍ത്തിയെന്ന് സംശയിക്കപ്പെടുന്ന വുഹാനിലെ വിവാദലാബില്‍ കണ്ടത് പുറത്തു വിട്ട് അന്വേഷണ സംഘം

ശബരിമലയിലെ ആചാരങ്ങള്‍ ചവിട്ടിമെതിച്ചാല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നാണ്​ പ്രധാനമന്ത്രി പറയുന്നത്​. ഇത്​ ആരു വിശ്വസിക്കും. നിയമ നിര്‍മാണം നടത്തി പ്രധാനമന്ത്രിക്ക്​ ശബരിമലയെ സംരക്ഷിക്കാമായിരുന്നു. യു.ഡി.എഫ്​ അധികാരത്തില്‍ വന്നാല്‍ ശബരിമലക്കായി നിയമ നിര്‍മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ വോട്ടുകള്‍ ഞങ്ങള്‍ക്ക്​ വേണ്ട. കോണ്‍ഗ്രസ്​ മുക്​ത ഭാരതത്തിനായി പണിയെടുക്കുന്നവര്‍ ഞങ്ങള്‍ക്ക്​ വോട്ടുചെയ്യുമെന്ന്​ നിങ്ങള്‍ക്ക്​ തോന്നുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button