KeralaLatest NewsNewsIndia

മൂന്ന് വർഷം മുൻപ് മുഖ്യമന്ത്രിയോട് പറഞ്ഞതാണ്, ഈ പദ്ധതിയ്ക്ക് പണം നൽകാനാവില്ല: ബ്രിട്ടാസിനോട് കേന്ദ്രത്തിന്റെ മറുപടി

ന്യൂ​ഡ​ല്‍​ഹി: ജ​ല​ഗ​താ​ഗ​തത്തിന്റെ വി​ക​സ​ന​ത്തി​നാ​യി കേ​ര​ള സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച 6000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​ള്ളി. ഈ ​പ​ദ്ധ​തി​ക്ക്​ പ​ണം ന​ല്‍​കാ​നാ​വി​ല്ലെ​ന്ന്​ മൂ​ന്ന്​ വ​ര്‍​ഷം മു​ൻപ് കേ​ര​ള മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ച​താ​ണെ​ന്ന്​ കേ​ന്ദ്രം രാ​ജ്യ​സ​ഭ​യി​ല്‍ വ്യ​ക്​​ത​മാ​ക്കി. രാജ്യസഭാ പ്രതിനിധി ജോൺ ബ്രിട്ടാസിനോടാണ് കേന്ദ്രത്തിന്റെ മറുപടി.

Also Read:ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സന്ദേശം ഉയര്‍ത്തി ഇന്ന് ബലിപെരുന്നാള്‍

കൊ​ല്ലം മു​ത​ല്‍ കോ​വ​ളം വ​രെ​യും കോ​ഴി​ക്കോ​ട്​ മു​ത​ല്‍ കാ​സ​ര്‍​കോ​ട്​​ വ​രെ​യു​മു​ള്ള ജ​ല​പാ​ത ഉ​ള്‍​പ്പെ​ടു​ത്തി സ​മ​ര്‍​പ്പി​ച്ച പ​ദ്ധ​തിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സാ​മ്പത്തി​ക​സ​ഹാ​യം ന​ല്‍​കാ​ന്‍ ആ​വി​ല്ലെ​ന്ന്​ കേ​ന്ദ്ര തു​റ​മു​ഖ, ഷി​പ്പി​ങ്, ജ​ല​ഗ​താ​ഗ​ത സ​ഹ​മ​ന്ത്രി ശാ​ന്ത​നു ഠാ​ക്കൂ​ര്‍ ആ​ണ്​ രാ​ജ്യ​സ​ഭ​യി​ല്‍ പ​റ​ഞ്ഞ​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നടത്തിയ ഡൽഹി യാത്രയിൽ ഇതേ പ​ദ്ധ​തി​യ്ക്ക്​ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു. അന്ന് എ​ല്ലാ സ​ഹാ​യ​വും ചെ​യ്യാ​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കു​ക​യും ചെ​യ്​​തി​രു​ന്നുവെന്നാണ് മറുപടിയിൽ സംസ്ഥാനത്തിന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button