KeralaLatest NewsNews

ജോണ്‍ മുണ്ടക്കയം പറഞ്ഞത് ഭാവനയിലെ കാര്യങ്ങള്‍, എല്ലാം ചെറിയാന്‍ ഫിലിപ്പിനറിയാം: വെളിപ്പെടുത്തല്‍ തള്ളി ജോണ്‍ ബ്രിട്ടാസ്

തിരുവനന്തപുരം: സോളാര്‍ സമരവുമായി ബന്ധപ്പെട്ട ജോണ്‍ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തല്‍ നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്. ജോണ്‍ മുണ്ടക്കയം പറഞ്ഞത് ഭാവനയുടെ ഭാഗമാണെന്നും തന്നെ ഒത്തുതീര്‍പ്പിനായി വിളിച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്നും ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.

Read Also: ടിവി അവതാരകയെ മയക്കുമരുന്ന് ചേര്‍ത്ത തീര്‍ത്ഥം നല്‍കി മയക്കി പീഡിപ്പിച്ചു, ഗര്‍ഭച്ഛിദ്രം നടത്തി: പൂജാരിക്കെതിരെ കേസ്

‘തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കാണണമെന്ന് ആവശ്യപ്പെട്ടത് പ്രകാരം കാണാന്‍ പോയിരുന്നു. താന്‍ പോയത് മധ്യമപ്രവര്‍ത്തകനായല്ല. സിപിഐഎമ്മിന്റെ ഭാഗമായാണ്. ചെറിയാന്‍ ഫിലിപ്പും ഒപ്പമുണ്ടായിരുന്നു. ദയവ് ചെയ്ത് സമരം ഒത്തുതീര്‍പ്പാക്കണമെന്ന് തിരുവഞ്ചൂര്‍ തന്നോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയാണ് ഉണ്ടായത്’, ജോണ്‍ ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.

‘എന്തു വിട്ടുവീഴ്ച ചെയ്തും സമരം അവസാനിപ്പിക്കണമെന്നായിരുന്നു തിരുവഞ്ചൂരിന്റെ താല്‍പര്യം. അന്ന് മുഖ്യമന്തി ഉമ്മന്‍ ചാണ്ടിയെയും കണ്ടിരുന്നു. തിരുവഞ്ചൂരിന്റെ താല്പര്യ പ്രകാരമാണ് ഉമ്മന്‍ചാണ്ടിയെ കണ്ടത്. പാര്‍ട്ടിയുടെ അറിവിടെയായിരുന്നു അത്. മാധ്യമ പ്രവര്‍ത്തകണെന്ന നിലയ്ക്കല്ല മുഖ്യമന്ത്രിയെ കണ്ടത്. ഉമ്മന്‍ ചാണ്ടിയെ കാണുമ്പോള്‍ കുഞ്ഞാലിക്കുട്ടിയും, തിരുവഞ്ചൂരും ഉണ്ടായിരുന്നു. ജുഡീഷണല്‍ അന്വേഷണം മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. രണ്ടുദിവസം ക്യാബിനറ്റ് ചേര്‍ന്നാണ് തീരുമാനമെടുത്തത്’, ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.

 

ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക മാത്രമല്ല, അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്താമെന്ന് ഉമ്മന്‍ചാണ്ടി സമ്മതിച്ചു. ആദ്യം വൈമുഖ്യം കാണിച്ചു, പിന്നീട് അംഗീകരിച്ചു. ജോണ്‍ മുണ്ടക്കയത്തിന് യാതൊരു റോളുമില്ല. സമരം വന്‍ വിജയമായിരുന്നുവെന്ന് പിന്നീടുള്ള തെരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുന്‍കൈയെടുത്തത് ജോണ്‍ ബ്രിട്ടാസ് എന്ന വെളിപ്പെടുത്തലുമായി ജോണ്‍ മുണ്ടക്കയം ഇന്ന് രംഗത്തുവന്നിരുന്നു. നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജോണ്‍ ബ്രിട്ടാസിന്റെ ഇടപെടലെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍.

മലയാളം വാരികയില്‍ പ്രസിദ്ധീകരിക്കുന്ന സോളാര്‍ സത്യത്തെ മറച്ച സൂര്യഗ്രഹണം എന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗത്താണ് ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍.ജോണ്‍ ബ്രിട്ടാസ് വിളിച്ച് ഉമ്മന്‍ ചാണ്ടിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തിയിരിക്കുന്നത്. സമരം അവസാനിപ്പിക്കേണ്ടേ എന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. നേരത്തെ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം പത്രസമ്മേളനം വിളിച്ചു പറഞ്ഞാല്‍ മതി എന്നായിരുന്നു ആവശ്യമെന്നും ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button