KeralaLatest NewsNews

‘മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയല്ലോ’: വിശ്വാസികളുടെ അവകാശത്തെ പൂര്‍ണമായും ഹനിക്കുന്നതാണെന്ന് എൻ.എസ്എസ്

വിവിധമേഖലകളില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കനുസരിച്ച്‌ വിവിധ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുന്നുണ്ട്. അ

കോട്ടയം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്ത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് എൻ എസ് എസ്. ഇളവുകളില്‍ ആരാധനാലയങ്ങള്‍ ഉള്‍പ്പെടുത്താത്തതാണ് എന്‍.എസ്‌.എസിനെ ചൊടിപ്പിച്ചത്. സര്‍ക്കാര്‍ തീരുമാനം വിശ്വാസികളുടെ അവകാശത്തെ പൂര്‍ണമായും ഹനിക്കുന്നതാണ് എന്ന് എന്‍.എസ്‌,എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

ആരാധനാലയങ്ങളില്‍ യഥാവിധി നടക്കേണ്ട പ്രതിദിന ചടങ്ങുകള്‍ക്കൊപ്പം നിയന്ത്രിതമായ രീതിയില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നടത്തുന്നതിന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്ന് ജി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടിയന്തരമായ നടപടിയുണ്ടാകണമെന്നും എന്‍.എസ്‌.എസ് ആവശ്യപ്പെടുന്നു. ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച്‌ ലോക്ക്ഡൗണിന്റെ ആരംഭകാലത്ത് ഇളവുകള്‍ ഉണ്ടായിരുന്നു എന്ന് എന്‍.എസ്‌.എസ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വിവിധമേഖലകളില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കനുസരിച്ച്‌ വിവിധ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുന്നുണ്ട്. അവിടെ ആരാധനാലയങ്ങളില്‍ തഴയപ്പെടുന്നതായാണ് സുകുമാരന്‍ നായര്‍ പറയുന്നത്.

Read Also: ആരും സഹായിച്ചില്ല: കോവിഡ് രോഗിയായ ഭർത്താവിന്റെ അച്ഛനെ തോളിലേറ്റി യുവതി

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാലു മേഖലകളായി തിരിച്ചിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്ക് എട്ടില്‍ താഴെ ഉള്ളതാണ് എ വിഭാഗം. എട്ടിനും 20 നും ഇടയിലുള്ളത് ബി വിഭാഗം. ഇരുപതിന് മുകളില്‍ സി വിഭാഗം. 30 ന് മുകളില്‍ ഡി വിഭാഗം. എ വിഭാഗത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഉള്‍പ്പെടെ എല്ലാ കടകളും തുറക്കാന്‍ അനുമതിയുണ്ട്. ബി വിഭാഗത്തില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കാം. സി വിഭാഗത്തില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുമതി ഉള്ളപ്പോള്‍ ചെരുപ്പ് സ്റ്റേഷനറി തുണിത്തരങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ വെള്ളിയാഴ്ച ദിവസം തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അങ്ങനെ ഇരിക്കെയാണ് ആരാധനാലയങ്ങളോട് മാത്രം വിവേചനമെന്ന് ജി സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button