Latest NewsNewsIndia

ശ്മശാനത്തിലും മോഷണം നടത്തി കള്ളൻ; അമ്പരപ്പിക്കുന്ന പണികൊടുത്ത് നാട്ടുകാർ

മധ്യപ്രദേശിലെ മൽക്കതൂരിലാണ് സംഭവം നടന്നത്

ഭോപ്പാൽ; ശ്മശാനത്തിലും വൻ മോഷണം നടത്തി കള്ളൻ, അപൂർവ്വമായ ഈ മോഷണത്തിനെ തുടർന്ന് പരിസരത്തെ നാട്ടുകാരും വെറുതെ ഇരുന്നില്ല.

ശ്മശാനത്തിനകത്ത് കടന്ന് മോഷ്ടിച്ച കള്ളന് അവർ എല്ലാവരും കൂടി ചേർന്ന് കത്തെഴുതിയിരിയ്ക്കുകയാണ് ഇപ്പോൾ. മധ്യപ്രദേശിലെ മൽക്കതൂരിലാണ് സംഭവം നടന്നത്.

മോഷ്ടിച്ച സാധനങ്ങൾ എത്രയും വേ​ഗം തിരിച്ച് നൽകണമെന്ന ആവശ്യത്തോടെ ഒരു കത്തുതന്നെ ജനങ്ങൾ എഴുതിയിരിക്കുകയാണ്. ശ്മശാനത്തിൽ ചെടികള്‍ക്ക് വെള്ളം നനയ്ക്കാനുപയോഗിച്ചിരുന്ന പൈപ്പുകളും വാല്‍വുകളും ഈയടുത്ത് മോഷണം പോയി, ജനങ്ങളില്‍ നിന്ന് പിരിവെടുത്ത് വാങ്ങിയ സാധനങ്ങളായിരുന്നു ഇത്, മരിച്ചവരുടെ ഓര്‍മ്മയ്ക്കായി അവരുടെ പ്രിയപ്പെട്ടവര്‍ ശ്മശാനത്തില്‍ ചെടികള്‍ നട്ടുവളര്‍ത്താറുണ്ട്, ഇത് നനയ്ക്കുന്നതിനായി പ്രദേശവാസികള്‍ തന്നെ പണം പിരിച്ചാണ് പൈപ്പും അനുബന്ധ സാധനങ്ങളും വാങ്ങി സൂക്ഷിച്ചിരുന്നത്. നാട്ടുകാർ ഒരിക്കലും പ്രതീക്ഷിക്കാത്ത ഇടത്തു നിന്ന് മോഷണം പോയതിന്റെ ഞെട്ടലിലാണവർ. എത്രയും പ്രിയപ്പെട്ട കള്ളാ എന്ന് അഭിസംബോധന ചെയ്താണ് നാട്ടുകാർ കത്ത് എഴുതിയിരിയ്ക്കുന്നത്.

കൂടാതെ ഇത്ര വിദ​ഗ്ദമായി സാധനങ്ങൾ കടത്തിയ കള്ളനോട് , ‘പ്രിയപ്പെട്ട മോഷ്ടാവേ, ഒരു ദിവസം ഇതേ ശ്മശാനത്തില്‍ തന്നെയാണ് അന്ത്യയാത്രയ്ക്കായി നിങ്ങള്‍ക്കും എത്തേണ്ടത്. അതുകൊണ്ട് ഇവിടെ നിന്ന് മോഷ്ടിച്ച സാധനങ്ങള്‍ ആരുമറിയാതെ ദയവായി ഇവിടെത്തെന്നെ തിരികെയെത്തിക്കണമെന്ന് കത്തെഴുതിയിരിയ്ക്കുകയാണ്. മതിലുകളിലും പോസ്റ്റുകളിലുമടക്കം ഇത് നാട്ടുകാർ പതിക്കുകയും ചെയ്തു. പോലീസിൽ പരാതി നൽകിയിട്ടും കാര്യമില്ലാതെ വന്നതോടെയാണ് കത്തുമായി ജനങ്ങളെത്തിയത്.

Related Articles

Post Your Comments


Back to top button