Latest NewsArticleNewsIndiaWriters' Corner

കാട്ടിലെ രാജാവ് സിംഹമാണെങ്കിൽ നാട്ടിലെ രാജാവ് മോദിയാണ്; ലക്ഷ്യത്തിലേക്ക് കുതിക്കുന്ന രാജാവ്!

മോദിയെന്ന ശക്തൻ, അതികായൻ!

വികസനം, ദീർഘവീക്ഷണം, ഉറച്ച ലക്ഷ്യബോധം എന്നിവയാണ് മോദി സർക്കാരിന്റെ മുഖമുദ്ര. മോദിയെ രാജാവ് എന്ന് വിളിച്ചാൽ അത് ഒട്ടും അധികമാകില്ല. കാട്ടിലെ ഏറ്റവും വേഗതയേറിയ ജീവി ചീറ്റപ്പുലി ആണ്. ഏറ്റവും വലിയ ജീവി ആനയാണ്. ഏറ്റവും ഉയരമുള്ള ജീവി ജിറാഫ് ആണ്. ഏറ്റവും ബുദ്ധിയുള്ള ജീവി ചിമ്പാൻസിയാണ്. ‘യൂ സീ ദ ഐറണി, ഡോണ്ട് യൂ‘?. കാട്ടിലെ ശക്തനും പൊക്കമുള്ളവനും ബുദ്ധിയുള്ളവനും ബഹുമാനത്തോടെ നോക്കുന്നത് ഒരാളെയാണ്. സിംഹത്തെ. ദ റിയൽ കിംഗ്. കാട്ടിലെ രാജാവ്!.

Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ ഉറപ്പ് : ലുലു ഗ്രൂപ്പ് കശ്മീരിൽ ബിസിനസ്സ് തുടങ്ങുന്നു

കാട്ടിലെ രാജാവ് സിംഹമാണെങ്കിൽ നാട്ടിലെ രാജാവ് മോദിയാണ്. ലക്ഷ്യം മാത്രം മുന്നിൽ കണ്ട് മുന്നോട്ട് കുതിക്കുന്ന രാജാവ്!. സിംഹത്തിന് കാട്ടിലെ ആരേയും ഭയമില്ല, താനാണ് ലോകത്തിലെ ഏറ്റവും ശക്തനെന്നാണ് സിംഹം എപ്പോഴും കരുതുന്നത്. ഒരു ലക്ഷ്യമുണ്ടെങ്കിൽ(ഇര) അത് നേടാൻ എത്ര ദൂരം വേണമെങ്കിലും സിംഹം ഓടും. ഈ ഓട്ടത്തിനിടയിൽ വഴിയിൽ മറ്റെന്ത് തടസങ്ങൾ വന്നാലും സിംഹം അതൊന്നും കാണില്ല. തന്റെ ഇരയെ കൈപ്പിടിയിലാക്കി അതിന്റെ അവസാന ശ്വാസവും അവസാനിക്കുന്നത് വരെ സിംഹം അടങ്ങിയിരിക്കില്ല.

Also Read: കേരളത്തിലെ ട്രെയിൻ യാത്ര ചെയ്യുന്നവർക്ക് മോദി സർക്കാരിന്റെ പുതുവത്സര സമ്മാനം

അതുപോലെയാണ് മോദിജിയും. അദ്ദേഹത്തിന് ആരേയും ഭയമില്ല. സധൈര്യം രാജ്യത്തെ മുന്നോട്ട് നയിക്കുന്ന അദ്ദേഹത്തോടൊപ്പം ഒരു ടീം തന്നെയുണ്ട്. മോദിയടക്കമുള്ള നെടുനായകർ നിരന്നു നിൽക്കുന്ന ഇന്ത്യൻ ഭരണചക്രത്തിനെ ഒന്ന് തൊടാൻ പോലും എതിരാളികൾക്കാകില്ല. ഇന്ത്യയെ ഏഷ്യയിലെ വൻ ശക്തിയാക്കി മാറ്റുക എന്ന ഒറ്റ ലക്ഷ്യത്തോടെ മുന്നേറുന്ന മോദിയും അദ്ദേഹത്തിന്റെ സർക്കാരും. ഈ ലക്ഷ്യത്തെ തകർക്കാൻ ഒരു ശക്തികൾക്കും കഴിയില്ല. അത്രമേൽ പദ്ധതികളും പഠനങ്ങളും കഴിഞ്ഞതാണ്.

നിലപാടുകളിൽ യാതോരു ചാഞ്ചാട്ടവുമില്ലാതെ അവയെല്ലാം നടപ്പിലാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജനങ്ങളുടെ മനസിലാണ്. മോദി എന്ന വ്യക്തിയെ കുറിച്ചുള്ള യഥാർത്ഥ വിവരം വന്നു ചേരുക അദ്ദേഹത്തെ അറിഞ്ഞു തുടങ്ങുമ്പോഴാണ്. വർത്തമാനകാലത്തിന് വേണ്ടത് എന്താണെന്ന് തിരിച്ചറിഞ്ഞ് ദുഷ്ട ശക്തികളെ രാജ്യത്തിൽ നിന്നും ആട്ടിയകറ്റാൻ കഴിയുമെന്ന് തെളിയിച്ച പ്രധാനമന്ത്രി. ശക്തിയും ബുദ്ധിയും ആവോളമുള്ള യഥാർത്ഥ നായകൻ. രാജ്യം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയെന്ന് നിസംശയം പറയാം.

Also Read: ഇത് ചരിത്രദിനം, 130 കോടി ജനങ്ങള്‍ക്ക് അഭിമാനിക്കാവുന്ന നിമിഷത്തെക്കുറിച്ചു മോദി

ഒരേ കുടുംബത്തിലെ മൂന്ന് പ്രധാനമന്ത്രിമാരും പിന്നൊരു പത്ത് വർഷം അതേ കുടുംബക്കാരിയും ഭരിച്ചും ഭരിപ്പിച്ചും താറുമാറാക്കിയ ഒരു ജനാധിപത്യ രാജ്യത്തെ റിപ്പയർ ചെയ്തെടുത്തത് അദ്ദേഹമാണ്, മോദിയുടെ കൂടെയുള്ള സിസ്റ്റമാണ്. പാകിസ്ഥാന് മുന്നിൽ പ്രതിരോധിച്ച് മാത്രം നിന്നിരുന്ന ഇന്ത്യ ഇപ്പോൾ അവർ ഭയക്കുന്ന ശക്തിയായി വളർന്നിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ മോദിയെന്ന അജയ്യന്റെ കൈകളാണെന്ന് പറയാതെ വയ്യ.

നരേന്ദ്ര മോദിയെന്ന പരിണിതപ്രജ്ഞനായ നേതാവിനെ ജനങ്ങൾ തൊഴുത് പോയത് കൊവിഡ് ലോക്ക് ഡൗൺ കാലത്താണ്. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ പ്രതിപക്ഷം ‘മോദിയുടെ ഏറ്റവും വലിയ മണ്ടത്തരമെന്ന് കളിയാക്കി’. എന്നാൽ, കൊവിഡിനെ പ്രതിരോധിക്കാൻ അദ്ദേഹത്തിന്റെ ആ തീരുമാനത്തിന് സാധിച്ചു. പട്ടിണിമരണമെന്ന വെല്ലുവിളി മറികടക്കാൻ രാജ്യത്തെ 80 കോടി പാവങ്ങൾക്ക് സർക്കാർ റേഷൻ അനുവദിച്ചു.

Also Read: മോദിയുടെ ഇന്ത്യ മികവുറ്റത്,‌ പഠിക്കാ‍നാ​ഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യയെ ചൂണ്ടിക്കാണിച്ചു കൊടുക്കും; ബില്‍ഗേറ്റ്സ്

ഇന്ത്യ ലോകശക്തിയായി വളർന്നതിനു പിന്നിൽ നെഞ്ചുറപ്പുള്ള ആണൊരുത്തൻ തന്നെയാണുള്ളത്. അദ്ദേഹത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഫലമാണ് ഇന്നത്തെ ഇന്ത്യയെന്ന് പറയാതെ വയ്യ. യമനിലെ യുദ്ധം, കാശ്മീർ സംഘർഷം, ഇന്ത്യയുടെ അതിർത്തി പ്രശ്നങ്ങൾ, പാകിസ്ഥാന്റെ ഭീകരപ്രവർത്തനങ്ങൾക്കുള്ള മറുപടി, കൊവിഡ്, പ്രളയം തുടങ്ങിയ എല്ലാ പ്രതിസന്ധികളെയും കൈകാര്യം ചെയ്ത മോദിജിയുടെ സംഘത്തെ സല്യൂട്ട് അടിക്കാതെ തരമില്ല.

ജനമനസുകളിലെ കരുത്തുറ്റ പ്രധാനമന്ത്രിയാണ് മോദി. മോദിയോളം തലപ്പൊക്കമുള്ള മറ്റൊരു നേതാവ് ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലില്ല. ജനപ്രീതിയുടെ തുലാസിൽ മോദിയുടെ തട്ട് താണ് തന്നെയിരിക്കുന്നു. രണ്ടാം ഇന്നിങ്സിലും ജനക്ഷേമ പ്രവർത്തനങ്ങളിൽ ബൗണ്ടറിയും സികസറും പറത്തി ജനങ്ങളുടെ മനസിൽ സ്ഥിരമൊരു കസേരയിട്ട് ഇരുപ്പുറപ്പിച്ചിരിക്കുകയാണ് മോദിയെന്ന രാജാവ്. നാട്ടിലെ സിംഹം!

Also Read: ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ ട്വീറ്റ് ചെയ്ത പ്രശസ്തരുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

മാർട്ടിൻ ലൂഥൻ കിങ് പറഞ്ഞ ഒരു വാക്കുകളാണ് മോദിയെ കുറിച്ച് പറയുമ്പോൾ എപ്പോഴും ഓർമ വരിക. ആ വാക്കുകളിങ്ങനെ: ”സുരക്ഷിതമായ സമയത്ത് എവിടെ നിൽക്കുന്നു എന്നതിനെ ആശ്രയിച്ചല്ല. വെല്ലുവിളികളും വിവാദങ്ങളും നിറഞ്ഞ സമയത്ത് എവിടെ നിൽക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഒരാളെ വിലയിരുത്തേണ്ടത്”.

shortlink

Related Articles

Post Your Comments

Related Articles


Back to top button