Latest NewsNewsIndia

പൗരത്വ നിയമം നടപ്പിലാക്കും; മമതയെ വെല്ലുവിളിച്ച്‌ ജെ.പി.നദ്ദ

നിയമം ബംഗാളില്‍ ഉള്‍പ്പെടെ ബി.ജെ.പി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊല്‍ക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വെല്ലുവിളിച്ച് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ. സംസ്ഥാനത്ത് പൗരത്വനിയമ ഭേദഗതി ഉടന്‍ നടപ്പിലാക്കുമെന്നാണ് ജെ.പി.നദ്ദയുടെ ആഹ്വാനം. നിയമങ്ങള്‍‌ ഇപ്പോള്‍‌ സൃഷ്‌ടിക്കുന്നു. നിയമം ബംഗാളില്‍ ഉള്‍പ്പെടെ ബി.ജെ.പി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡയമണ്ട് ഹാര്‍ബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജെ.പി.നദ്ദ പറഞ്ഞു.

Read Also: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആർക്ക്? ബിജെപി ഇക്കുറി ഭരണം പിടിക്കുമോ എന്ന ആശങ്കയിൽ എൽഡിഎഫും യുഡിഎഫും

എന്നാൽ ഡയമണ്ട് ഹാര്‍ബറില്‍ ജെ.പി.നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവികള്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം ഇത് രണ്ടാം തവണയാണ് പൗരത്വ ബില്ല് നടപ്പാക്കുമെന്ന് ബി.ജെ.പി പറയുന്നത്.പൗരത്വ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രചാരണം ജനുവരി മുതല്‍ പാര്‍ട്ടി ആരംഭിക്കുമെന്ന് ഡിസംബര്‍ 6ന് കൊല്‍ക്കത്തയില്‍ നടന്ന പൊതുയോഗത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ പറഞ്ഞിരുന്നു. പശ്ചിമ ബംഗാളില്‍ പൗരത്വനിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാന‌ര്‍ജി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് നിയമം നടപ്പാക്കാന്‍ ബി.ജെ.പി കച്ചകെട്ടിയിറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button