KeralaLatest NewsNews

വോട്ടേഴ്‌സ് ലിസ്റ്റില്‍ തിരിമറി, മരിച്ചവരുടെ പേരിലും വോട്ട്

കൊച്ചി : വോട്ടേഴ്സ് ലിസ്റ്റില്‍ തിരിമറി, മരിച്ചവരുടെ പേരിലും വോട്ട്. എറണാകുളം ജില്ലയിലെ വോട്ടര്‍ പട്ടികയിലാണ് വ്യാപക തിരിമറി നടന്നിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഹൈബി ഈഡന്‍ എം.പിയാണ് വോട്ടേഴ്‌സ് ലിസ്റ്റിലെ തിരിമറിയെ കുറിച്ച് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതാണ് കൊച്ചി കോര്‍പറേഷനിലടക്കം പോളിങ് ശതമാനത്തില്‍ കുറവുണ്ടാക്കിയത്. വര്‍ഷങ്ങളായി വോട്ട് ചെയ്തിരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചിട്ടില്ല. മരിച്ചവരുടെ പേരിലും വോട്ട് ചെയ്തിട്ടുണ്ടെന്നും ഹൈബി ഈഡന്‍ കൊച്ചിയില്‍ പറഞ്ഞു.

Read Also : കര്‍ഷക സമരത്തിന്റെ മുഖം മാറി, സമരം ഏറ്റെടുത്തത് ഇടതുപക്ഷ തീവ്രവാദികളെന്ന് ഇന്റലിജന്‍സ്

വോട്ടേഴ്‌സ് ലിസ്റ്റിലെ ക്രമക്കേട് സംബന്ധിച്ച് നടന്‍ കൃഷ്ണകുമാറും രംഗത്ത് എത്തിയിരുന്നു. വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് പലരുടേയും പേരുകള്‍ ഒഴിവാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button