Latest NewsKeralaIndia

സ്വപ്നയുടെ മൊഴികളില്‍ നാല് മന്ത്രിമാര്‍ക്ക് കുരുക്ക് ; സാമ്പത്തിക ഇടപാടുകളും: കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുന്നു

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇഡി) സ്പെഷ്യല്‍ ഡയറക്‌ടര്‍ പ്രശാന്ത് കുമാര്‍ ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തി അന്വേഷണ സംഘവുമായി കൂടിയാലോചന നടത്തി മടങ്ങിയെന്നാണ് ലഭ്യമായ വിവരങ്ങള്‍.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികളില്‍ 4 മന്ത്രിമാരെക്കുറിച്ച്‌ പരാമര്‍ശമുണ്ടെന്ന് സൂചനകള്‍. ഇതിനുപുറമെ, മന്ത്രിമാരില്‍ ചിലര്‍ സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നതായി മൊഴിയിലുണ്ട്. ഇരുവരുടേയും മൊഴികളില്‍ ഉന്നതരുടെ ഇടപാടുകളെക്കുറിച്ച്‌ പരാമര്‍ശം വന്നതോടെ തിരക്കിട്ട കൂടിയാലോചനയിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍.

ഈ മന്ത്രിമാരുമായുള്ള അടുപ്പവും ഇടപാടുകളും പ്രതികള്‍ കസ്റ്റംസിനു മൊഴി നല്‍കിയതായാണ് ലഭ്യമായ വിവരങ്ങള്‍. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷ്ണര്‍ സുമിത്കുമാര്‍ ഡല്‍ഹിയിലെത്തി കസ്റ്റംസ് ബോര്‍ഡുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അദ്ദേഹം ഇന്ന് മടങ്ങിയെത്തും. മാത്രമല്ല, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇഡി) സ്പെഷ്യല്‍ ഡയറക്‌ടര്‍ പ്രശാന്ത് കുമാര്‍ ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തി അന്വേഷണ സംഘവുമായി കൂടിയാലോചന നടത്തി മടങ്ങിയെന്നാണ് ലഭ്യമായ വിവരങ്ങള്‍.

സ്വപ്നയുടെ ഫോണില്‍ നിന്നു സിഡാകിന്റെ സഹായത്തോടെ വാട്സാപ്പ് സന്ദേശങ്ങള്‍ വീണ്ടെടുത്തിരുന്നു. ഇതില്‍ നിന്ന് സുപ്രധാനവിവരങ്ങള്‍ ലഭിച്ചാതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിന്നും സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരും പറഞ്ഞ വിവരങ്ങളാണ് രഹസ്യരേഖയായി കസ്റ്റംസ് കോടതിയില്‍ നല്‍കിയിരുന്നത്.

read also: ‘ചൈനയെയും പാകിസ്താനെയും ഇകഴ്ത്തുന്നു ‘ ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനത്തിനെതിരെ യൂറോപ്പിൽ നിന്നുള്ള എൻജിഒ

സ്വപ്ന തന്നെ ഉന്നതരുടെ പേര് പറഞ്ഞതോടെ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി കൂടി വേണം. തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ കഴിയുമെങ്കിലും രാഷ്ട്രീയമായ തീരുമാനം വളരെ പ്രധാനമാണ്. അതോടെ സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കങ്ങള്‍ ഉണ്ടാകുമെന്ന് സൂചന നല്‍കിയാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിനെ ഡല്‍ഹിക്ക് വിളിപ്പിച്ചത്.

സ്വര്‍ണക്കടത്ത് കേസിലെ ഉന്നത ബന്ധമടക്കമുള്ള പുതിയ സംഭവ വികാസങ്ങളെത്തുടര്‍ന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ ഡയറക്‌ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് അധികൃതര്‍ കമ്മിഷണറെ വിളിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button