Latest NewsKeralaNews

ആശുപത്രിനാടകം അവസാനിപ്പിച്ച രവീന്ദ്രന് ഇനി വീട്ടില്‍ സുഖവാസം, പൂര്‍ണവിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം : ആശുപത്രിനാടകം അവസാനിപ്പിച്ച രവീന്ദ്രന് ഇനി വീട്ടില്‍ സുഖവാസം, പൂര്‍ണവിശ്രമം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഇന്ന് വൈകീട്ടാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതിനു ശേഷം സി.എം.രവീന്ദ്രന്‍ തിരുവനന്തപുരത്തെ വീട്ടിലെത്തി. രണ്ടാഴ്ച പൂര്‍ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിനുശേഷം വിദഗ്ദപരിശോധന നടത്തും.

Read Also : അപമാനം നേരിട്ട സിപിഎം പ്രവര്‍ത്തകന്‍ ഓമനക്കുട്ടന്റെ മകള്‍ക്ക് എംബിബിഎസ്, അതിയായ സന്തോഷം ഉണ്ടെന്ന് ശോഭാ സുരേന്ദ്രന്‍

കഴിഞ്ഞദിവസം നടത്തിയ എം.ആര്‍.ഐ സ്‌കാനില്‍ കഴുത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. കടുത്ത തലവേദന, ന്യൂറോപ്രശ്‌നങ്ങള്‍,ശ്വാസംമുട്ട് തുടങ്ങിയ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടികാണിച്ച് സി.എം.രവീന്ദ്രന്‍ ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കോളജിലെത്തിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനുഹാജരാകാന്‍ സാധിക്കില്ലെന്നു രവീന്ദ്രന്‍ ഇ.ഡിയെ അറിയിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button