Latest NewsNewsIndia

കര്‍ഷക സമരത്തിന്റെ മുഖം മാറി, സമരം ഏറ്റെടുത്തത് ഇടതുപക്ഷ തീവ്രവാദികളെന്ന് ഇന്റലിജന്‍സ്

അക്രമം അഴിച്ചുവിടുമെന്ന് സൂചന

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കാര്‍ഷിക നിയമത്തിനെതിരെ ഏതാനും ആഴ്ചകളായി തുടരുന്ന പ്രതിഷേധ സമരങ്ങളുടെ മുഖം മാറി . ഇപ്പോള്‍ സമരം പൂര്‍ണമായും ഏറ്റെടുത്തിരിക്കുന്നത് ഇടതുപക്ഷ തീവ്രവാദികളാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരാണ് ഈ കാര്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇത് അത്യന്തം അപകടകരമാണെന്നും കേന്ദ്രം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

Read Also : ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 120ലധികം വിദേശ യുദ്ധക്കപ്പലുകളുടെ സാന്നിധ്യം

കര്‍ഷക പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ‘ഇടതുപക്ഷ തീവ്രവാദി’കളാണെന്നും അവര്‍ പ്രക്ഷോഭത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിക്കുന്നത്. . വരും ദിവസങ്ങളില്‍ ഇവര്‍ വന്‍ തോതിലുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പൊതുമുതല്‍ നശിപ്പിക്കുമെന്നും ഇന്റലിജന്‍സ് വിഭാഗങ്ങളില്‍ നിന്നും ‘വിശ്വസിനീയമായ’ വിവരം ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നുണ്ട്.

ഡല്‍ഹി-ജയ്പ്പൂര്‍ ഹൈവേയില്‍ തടസം സൃഷ്ടിക്കാന്‍ ഈ തീവ്ര വിഭാഗങ്ങള്‍ കര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുള്ളതായും ഇവര്‍ പറയുന്നു. 2018ല്‍ പൂനെയിലുണ്ടായ ഭീമ-കോറേഗാവോണ്‍ സംഭവവുമായാണ് ഇവര്‍ കര്‍ഷക സമരത്തെ താരതമ്യം ചെയ്യുന്നത്.

സമരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ‘അര്‍ബന്‍ നക്‌സലുകളില്‍’ നിന്നും വിഭിന്നരല്ലെന്നും കര്‍ഷക സമരം ‘കുടിലമായ’ നിലയിലേക്ക് കടക്കാന്‍ കാരണമായത് ഇവരാണെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button