Latest NewsKeralaNews

കൂട്ടിലിട്ട പട്ടിയാണ് സി.ബി.ഐ എന്ന് ജയരാജൻ, കുരയ്ക്കുന്ന പട്ടി കടിക്കില്ലെന്ന് മറുപടി!

വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ജയിലില്‍ പോകാനും മടിയില്ലെന്ന് എം വി ജയരാജന്‍

കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐക്കെതിരെ വിവാദ പരാമർശം നടത്തി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ബി.ജെ.പിയും യു.ഡി.എഫും ലൈഫ് മിഷൻ പദ്ധതികൾ തടസ്സപ്പെടുത്തുകയാണെന്നും ഇതിനായി സി.ബി.ഐ അടക്കമുള്ള ഷണ ഏജൻസികളെ ഇവർ കൂട്ടുപിടിക്കുന്നുവെന്നും ജയരാജൻ ആരോപിച്ചു.

സി.ബി.ഐ കൂട്ടിലിട്ട പട്ടിയാണെന്നാണ് ജയരാജന്റെ പരാമര്‍ശം. വലിയ പറമ്പിലെ എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാമര്‍ശത്തിന്റെ പേരില്‍ ജയിലില്‍ പോകാനും മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: പ്രവാസിയുടെ വീട്ടിൽ മന്ത്രിയുടെ രഹസ്യ സന്ദർശനം; അന്വേഷണം കണ്ടെയ്നർ കറൻസിയിലേക്ക്? തോമസ് ഐസക് കുരുക്കിൽ

ബി.ജെ.പിയുടെ പാവയായി സി.ബി.ഐ മാറുന്നു. കോടതി ഭാഷയില്‍ പറഞ്ഞാല്‍ സി.ബി.ഐ കൂട്ടിലിട്ട തത്തയാണ്. എന്നാല്‍ തന്നോട് ചോദിച്ചാല്‍ സി.ബി.ഐ കൂട്ടിലിട്ട പട്ടിയാണെന്നെ പറയുകയുളളൂവെന്നായിരുന്നു ജയരാജന്‍ പറഞ്ഞത്. കൂട്ടിലിട്ട പട്ടികള്‍ യജമാന സ്നേഹം കാണിക്കും. മറ്റുളളവരെ കാണുമ്പോള്‍ കുരച്ചുകൊണ്ടിരിക്കും. കടിക്കുന്നതിന് മുന്നോടിയാണ് ഇവയുടെ കുര എന്നായിരുന്നു ജയരാജന്റെ വിവാദ പ്രസ്താവന.

പ്രസ്താവന സോഷ്യൽ മീഡിയകളിൽ വൈറലായതോടെ ജയരാജനെതിരെ ട്രോളർമാർ രംഗത്തെത്തിക്കഴിഞ്ഞു. കുരയ്ക്കുന്ന പട്ടി കടിക്കില്ലെന്ന് പറയുന്ന തരത്തിലുള്ള ജയരാജന്റെ ഫോട്ടോ പതിപ്പിച്ച ട്രോളുകൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button