Latest NewsKeralaNews

കെ എം ഷാജിയെ കണ്ടവരുണ്ടോ? ഇഞ്ചികൃഷിക്ക് പോയതാണോ?; മുനീറും മുങ്ങി!

മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎയെ കാണാനില്ല. സോഷ്യൽ മീഡിയകളിൽ വൈറലാകുന്ന പോസ്റ്ററിലെ തലക്കെട്ട് ആണിത്. ഷാജി ഇഞ്ചിക്കൃഷിക്ക്‌ പോയതാണോ എന്ന് തുടങ്ങുന്ന പരിഹാസ ട്രോളുകൾ വേറെയും. ഷാജിയെ കൂടാതെ എം കെ മുനീറിനേയും ഇക്കൂട്ടർ അന്വേഷിക്കുന്നുണ്ട്.

Also Read: കെ എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

അഴിമതിക്കേസുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായിരിക്കുകയാണ് രണ്ട് എം.എൽ.എമാരും. ഇരു നേതാക്കളേയും തെരഞ്ഞെടുപ്പ് പ്രചരണത്തിലും കണ്ടില്ല. മുങ്ങിയതാണോ മുക്കിയതാണോ എന്ന ചോദ്യം ഉയരുമ്പോൾ ‘മുങ്ങിയതല്ല’ എന്ന് പറയുകയാണ് മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.

കെ.എം.ഷാജി എംഎൽഎ സംസ്ഥാനം വിട്ടത് വിജിലൻസ് അറസ്റ്റ് ചെയ്യുമെന്ന ഭയത്താൽ അല്ലെന്നും മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യത്തിനാണെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു. സ്വന്തം മണ്ഡലമായ അഴീക്കോടോ, സ്വന്തം നാടായ വയനാട്ടിലോ ഷാജിയെ കാണാതെ ആയതോടെയാണ് ഏവരും അദ്ദേഹത്തിനായുള്ള അന്വേഷണം ആരംഭിച്ചത്.

Also Read: ഇതാണ് നേതാവ്..ഇതാകണം നേതാവ്; ആസാമിൽ നിന്ന് ഇരിട്ടിയുടെ മരുമകളായെത്തിയ മുന്‍മി ഷാജിക്ക് വീട് നിര്‍മിച്ച്‌ നല്‍കാന്‍ നടനും ബിജെപി എംപിയുമായ സുരേഷ്ഗോപി; ജനഹൃദയങ്ങളെ തൊട്ടറിഞ്ഞ നേതാവെന്ന് സോഷ്യൽ മീഡിയ

അനധികൃത സമ്പാദ്യവും കോഴ ആരോപണവുമായി എൻഫോഴ്‌സ്‌മെന്റും‌ വിജിലൻസുമെല്ലാം ഷാജിയുടെ പിന്നാലെ കൂടിയിരിക്കുകയാണ്. അനധികൃത വീടുനിർമാണവുമായി ബന്ധപ്പെട്ട്‌ ഭാര്യ ആശയോട്‌ 17ന്‌ കോർപറേഷൻ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതേ അവസ്ഥ തന്നെയാണ് മുനീറിനും. ഭാര്യ നഫീസയെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്‌തു. ഇതോടെ ഇരുനേതാക്കളും ജനങ്ങളുടെ മുന്നിൽ തല ഉയർത്തിപ്പിടിക്കാൻ കഴിയാതെ വന്നിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button