COVID 19KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി നൽകും;മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയുണ്ടായി. ജനങ്ങളില്‍ നിന്ന് പണമീടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിന്‍ എത്രകണ്ട് ലഭ്യമാകും എന്നത് ചിന്തിക്കേണ്ടതാണ്. പക്ഷേ നല്‍കുന്ന വാക്സിനെല്ലാം സൗജന്യമായാണ് ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ അതേസമയം, കൊറോണ വൈറസ് വാക്സിന്‍ വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായുള്ള അധിക വാക്സിന്‍ സംഭരണികള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച്‌ വാക്സിന്‍ സൂക്ഷിക്കാനായി രാജ്യത്തെ നിലവിലെ ശീതീകരണ ശൃംഖല സംവിധാനത്തില്‍ 28,947 ഇടങ്ങളിലായി 85,634 സംഭരണികളുണ്ട്. വാക്ക് ഇന്‍ കൂളറുകള്‍, ട്രാന്‍സ്പോര്‍ട്ട് ബോക്സ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ 85,634 സംഭരണികള്‍ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button