Latest NewsIndia

ലാലു പ്രസാദ് യാദവിന്റെ ആരോ​ഗ്യനില അതീവ ​ഗുരുതരമെന്ന് ഡോക്ട‍ര്‍

1990 ലെ കാലിത്തീറ്റ അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് തടവിലാണ് ലാലുപ്രസാദ്. 2017 വാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ലാലുവിന്റെ വൃക്കയുടെ പ്രവര്‍ത്തനം അവതാളത്തിലാണെന്ന് രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ അറിയിക്കുന്നു. എപ്പോള്‍ വേണമെങ്കിലും വഷളായേക്കാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.

‘ലാലു പ്രസാദ് യാദവിന്റെ വൃക്കകളുടെ പ്രവര്‍ത്തനം എപ്പോള്‍ വേണമെങ്കിലും വഷളാകും. പ്രവചിക്കാന്‍ പ്രയാസമാണ്. ഇത് ഭയപ്പെടുത്തുന്ന കാര്യമാണ്’, ലാലുവിനെ ചികിത്സിക്കുന്ന ഡോക്ടര്‍ ഉമേഷ് പ്രസാദ് പറഞ്ഞു. ഇക്കാര്യം അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1990 ലെ കാലിത്തീറ്റ അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് തടവിലാണ് ലാലുപ്രസാദ്. 2017 വാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

2018 ല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് റാഞ്ചിയിലെ റിംസിലേക്ക് അദ്ദേഹത്തെ മാറ്റുകയായിരുന്നു. 1990 ലെ കാലിത്തീറ്റ അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് തടവിലാണ് ലാലുപ്രസാദ്. 2017 ലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.  അതേസമയം കേസില്‍ ലാലു പ്രസാദിന്റെ ജാമ്യാപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതി ആറ് ആഴ്ചത്തേക്ക് മാറ്റിയത് വെള്ളിയാഴ്ചയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button