CricketLatest NewsNewsSports

ഇന്ത്യയുടെ ഗാന്ധിയൻ ആശയം എവിടെപ്പോയി? കോഹ്‌ലിയുടെ പോക്ക് ശരിയല്ലെന്ന് ചാപ്പൽ

കോഹ്‌ലിക്കെതിരെ ചാപ്പൽ

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ രൂക്ഷമായി വിമർശിച്ച് മുന്‍ ഓസീസ് താരവും ഇന്ത്യന്‍ പരിശീലകനുമായിരുന്ന ഗ്രെഗ് ചാപ്പല്‍. കോഹ്‌ലിയുടെ ബാറ്റിംഗ് ശൈലിയെ ചോദ്യം ചെയ്യുകയാണ് ചാപ്പൽ. ഗാന്ധിയന്‍ തത്വത്തിലധിഷ്ഠിതമായ ബാറ്റിങ് ശൈലി ഇന്ത്യ ഉപേക്ഷിച്ചെന്ന് ചാപ്പൽ പറയുന്നു. എതിരാളികള്‍ക്ക് അമിത ബഹുമാനം നല്‍കിയായിരുന്നു മുൻപൊക്കെ ഇന്ത്യൻ താരങ്ങൾ ടെസ്റ്റിൽ കളിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ശാന്തതയല്ല, മറിച്ച് അക്രമണോത്സുകതത കൈവന്നുവെന്നും ചാപ്പൽ പറയുന്നു.

Also Read: ഓൺലൈൻ ചൂതാട്ട പരസ്യവലകൾ; കോഹ്‌ലിക്കും തമന്നയ്ക്കും ഹൈക്കോടതി നോട്ടിസ്

‘ഗാന്ധിയന്‍ ആശയങ്ങളോടു ചേര്‍ന്നുനില്‍ക്കുംവിധം, എതിരാളികള്‍ക്ക് അമിത ബഹുമാനം നല്‍കിയായിരുന്നു ഇന്ത്യൻ താരങ്ങൾ മുന്‍പു ടെസ്റ്റില്‍ ബാറ്റ് ചെയ്തിരുന്നത്. എന്നാല്‍, സൗരവ് ഗാംഗുലി അതില്‍നിന്നു മാറി സഞ്ചരിച്ചു. ആ വഴിയിലാണു വിരാട് കോഹ്‌ലിയും. ആക്രമണോത്സുകതയുടെ കാര്യത്തില്‍ ഓസീസ് താരങ്ങളെ കടത്തിവെട്ടുന്ന രീതിയിലാണ് ഇപ്പോള്‍ കോഹ്‌ലിയുടെ പോക്ക്’- ചാപ്പല്‍ പറഞ്ഞു.

ഓസീസ് പര്യടനത്തിലെ നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലിലാണ് തുടക്കമാകുക. ആദ്യ ടെസ്റ്റിന് ശേഷം കോഹ്‌ലി നാട്ടിലേക്ക് മടങ്ങും. പകരം അജിങ്ക്യ രഹാനെ ടീമിനെ നയിക്കും. മൂന്നാം ടെസ്റ്റ് മുതല്‍ രോഹിത് ശര്‍മ്മ ടീമിനൊപ്പം ചേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button