Latest NewsIndia

സി‌​എ‌​എ ബംഗാളിൽ ഉടൻ നടപ്പാക്കും, സ​ര്‍​ക്കാ​ര്‍ എ​തി​ര്‍​ത്താ​ലും കേ​ന്ദ്രം മു​ന്നോ​ട്ട് പോ​കുമെന്നും വിശദീകരണം

സ്ഥി​ര പൗ​ര​ത്വം മാ​തു​വ സ​മൂ​ഹ​ത്തി​ന്‍റെ ദീ​ര്‍​ഘ​കാ​ല​ആ​വ​ശ്യ​മാ​യി തു​ട​രു​ന്നു.

കോ​ല്‍​ക്ക​ത്ത: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം (സി‌​എ‌​എ) പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ഉ​ട​ന്‍ ന​ട​പ്പാ​ക്കു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൈ​ലാ​ഷ് വി​ജ​യ്‌​വാ​ര്‍​ഗി​യ. സി‌​എ‌​എ ന​ട​പ്പാ​ക്കു​ന്ന​തി​നെ ബം​ഗാ​ള്‍ സ​ര്‍​ക്കാ​ര്‍ എ​തി​ര്‍​ത്താ​ലും കേ​ന്ദ്രം മു​ന്നോ​ട്ട് പോ​കും.വ​ട​ക്ക​ന്‍ 24 പ​ര്‍​ഗാ​നാ​സി​ലെ താ​ക്കൂ​ര്‍​ന​ഗ​റി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​ന്നാ​ക്ക​ക്കാ​രാ​യ മാ​തു​വ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ഭൂ​രി​പ​ക്ഷ​മു​ള്ള പ്ര​ദേ​ശ​മാ​ണ് താ​ക്കൂ​ര്‍​ന​ഗ​ര്‍. വി​ഭ​ജ​ന​കാ​ല​ത്തും തു​ട​ര്‍​ന്നു​ള്ള ദ​ശ​ക​ങ്ങ​ളി​ലും അ​യ​ല്‍​രാ​ജ്യ​മാ​യ ബം​ഗ്ലാ​ദേ​ശി​ല്‍ നി​ന്ന് പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്ക് കു​ടി​യേ​റി​യ താ​ഴ്ന്ന ജാ​തി ഹി​ന്ദു അ​ഭ​യാ​ര്‍​ഥി​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ഗ​ണ്യ​മാ​യ ജ​ന​സം​ഖ്യ​യു​ള്ള മാ​തു​വ സ​മൂ​ഹം. സ്ഥി​ര പൗ​ര​ത്വം മാ​തു​വ സ​മൂ​ഹ​ത്തി​ന്‍റെ ദീ​ര്‍​ഘ​കാ​ല​ആ​വ​ശ്യ​മാ​യി തു​ട​രു​ന്നു.

read also: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടെയും മറുപടി തള്ളി, സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ പാലിക്കാന്‍ കേന്ദ്രം

നി​യ​മം ന​ട​പ്പാ​ക്കാ​ന്‍ സം​സ്ഥാ​നം പി​ന്തു​ണ​ച്ചാ​ല്‍ അ​ത് ന​ന്നാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ല്‍ വി​വാ​ദ​മാ​യ ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ര്‍ (എ​ന്‍‌​ആ​ര്‍‌​സി) സം​ബ​ന്ധി​ച്ച്‌ അ​ദ്ദേ​ഹം ഒ​ന്നും പ​റ​ഞ്ഞി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button