KeralaLatest NewsNews

കൊട്ടിക്കലാശത്തിനിടെ സംഘർഷം; എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർക്കെതിരേ കേസെടുത്ത് പോലീസ്

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം ഉണ്ടാക്കിയ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന 400 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

കഴിഞ്ഞദിവസമാണ് കോഴിക്കോട് കുറ്റിച്ചിറയിൽ കൊട്ടിക്കലാശത്തിനെത്തിയ എൽ.ഡി.എഫ്-യു.ഡി.എഫ്. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. കൊട്ടിക്കലാശത്തിനും റാലികൾക്കും അനുമതി നൽകിയിരുന്നില്ലെങ്കിലും പ്രവർത്തകർ ഒത്തുകൂടുകയായിരുന്നു. റാലികൾ ഒരുമിച്ചെത്തിയതോടെ ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ ആദ്യം ഉന്തും തള്ളുമുണ്ടായി. പിന്നാലെ പ്രവർത്തകർ തമ്മിൽ സംഘർഷവും ഉടലെടുത്തു.

അതേസമയം സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അഹലൻ റോഷന് തലയ്ക്ക് പരിക്കേറ്റു.ഇരുഭാഗത്തും നൂറുകണക്കിന് പ്രവർത്തകരുണ്ടായതിനാൽ ഏറെ പണിപ്പെട്ടാണ് പോലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. അരമണിക്കൂറോളം പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നു. പിന്നീട് പോലീസ് ലാത്തിവീശിയാണ് രംഗം ശാന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button