KeralaNattuvarthaLatest NewsNews

വയറ്റിലുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്ന് സിപിഎമ്മുകാർ; പ്രതികളെ അറസ്റ്റ് ചെയ്യാൻ പറ്റില്ലെന്ന് പൊലീസ്

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വീടു കയറി ആക്രമണം നടത്തി യുവതിയുടെ ഗർഭസ്ഥ ശിശു മരണപ്പെട്ട സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കിൽ ഡോക്ടറുടെ റിപ്പോർട്ട് വേണമെന്ന് പൊലീസ്. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് നാല് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും തുടർ നടപടികളിലേക്ക് കടക്കണമെങ്കിൽ ഡോക്ടറുടെ റിപ്പോർട്ട് ഹാജരാക്കണമെന്നാണ് ആവശ്യം.

Also Read: യു ഡി എഫ് സ്ഥാനാർത്ഥിയോട് വാടക വീടൊഴിയാൻ സി പി എം നേതാവ് ആവശ്യപ്പെട്ടതായി പരാതി

വിഴിഞ്ഞം വടുവച്ചാല്‍ സ്വദേശിയും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമായ ആരിഫ് ഖാന്റെ ഭാര്യ സീബയെ ആക്രമിച്ച പരാതിയിൽ നാല് സി പി എം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച നടന്ന രാഷ്ട്രീയ സംഘട്ടനങ്ങളുടെ ഭാഗമായാണ് വീടുകയറിയുള്ള അകരമണവും.

Also Read: പ്രസ്‌താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത വേണം; തോമസ് ഐസക്കിനു താക്കീതുമായി സി പി എം കേന്ദ്ര നേതൃത്വം

കോൺഗ്രസുകാരും സി പി എമ്മുകാരും തമ്മിൽ നടന്ന കൂട്ടയടിക്കിടയിൽ പെട്ട സീബയെ പ്രതികൾ ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ് നിലത്തേക്ക് വയറടിച്ച് വീഴുകയായിരുന്നു സീബ. വീഴ്ചയിൽ കുഞ്ഞ് മരിക്കുകയായിരുന്നുവെന്ന് സീബ പറയുന്നു.

മര്‍ദ്ദനമേറ്റ സീബ അന്ന് തന്നെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. വീട്ടിലെത്തി ആക്രമിച്ച നാല് പേര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. കേസെടുത്തെങ്കിലും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button