Latest NewsKeralaNattuvarthaNews

വഴിത്തർക്കം; അര്‍ദ്ധരാത്രി നിരവധി തെങ്ങുകള്‍ വെട്ടിവീഴ്ത്തി, സംഘര്‍ഷത്തില്‍ എസ്‌ഐക്ക് പരിക്ക്

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രാമങ്കരി പോലീസും പ്രദേശ വാസികളും തമ്മിലും സംഘർഷമുണ്ടായി

മങ്കൊമ്പ്; വഴിത്തർക്കത്തെ തുടർന്ന് 18 ഓളം തെങ്ങുകൾ വെട്ടി വീഴ്ത്തി, സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രാമങ്കരി പോലീസും പ്രദേശ വാസികളും തമ്മിലും സംഘർഷമുണ്ടായി.

ഒരു സംഘം ആളുകൾ ചേർന്നാണ് തെങ്ങുകൾ വെട്ടി വീഴ്ത്തിയത്. മണലാട് പുന്നശ്ശേരിയിലായ ചിറയിൽ ജോസി സെബാസ്റ്റ്യന്റെ തെങ്ങുകളാണ് വെട്ടി വീഴ്ത്തിയത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിലെ ​ഗ്രേഡ് എസ്ഐ ജോസഫിനും പരിക്കേറ്റത്. പാടശേഖരത്തിന് സമീപത്തുള്ള ചിറയിലൂടെയാണ് കഴിഞ്ഞ 45 വർഷങ്ങളായി സമീപത്തെ ലക്ഷംവീട് കോളനിയിലെ കുടുംബങ്ങൾ സഞ്ചരിക്കുന്നത്.

എന്നാൽ വീതിയുള്ള വഴിക്കായി ചിറയോട് ചേർന്നുള്ള കുറച്ചു തെങ്ങുകൾ വെട്ടി ക്കളയണമെന്ന് ആവശ്യപ്പെട്ട് ഉടമയും കുടുംബാ​ഗങ്ങളുമായി തർക്കമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button