NattuvarthaLatest NewsKeralaNews

വയനാട്ടിൽ ഏറുമാടം തകർന്നു; നിരവധി പേർക്ക് പരിക്ക്

വളരെ ഉയരത്തിൽ നിന്നുള്ള വീഴ്ച്ചയായതിനാൽ ഏതാനും പേർക്ക് സാരമായി പരിക്കേറ്റു

വയനാട്; വയനാട്ടിൽ ഏറുമാടം തകർന്ന് നിരവധി പേർക്ക് പരിക്കേറ്റു, കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് ഏറുമാടം തകർന്നത് അതിലുണ്ടായിരുന്നവർക്ക് പരിക്കേറ്റത്.

വന്യമൃ​ഗ ശല്യം തടയാൻ ഉണ്ടാക്കിയിരുന്ന ഏറുമാടമാണ് തകർന്നത്, ഏറ് മാടത്തില്‍ കാവല്‍ ഇരുന്ന ആറ് പേര്‍ക്കും പരിക്ക് പറ്റി. തിരുനെല്ലി അപ്പപ്പാറ ചെറുമാത്തൂര്‍കോളനിയിലെ രാമന്‍ (14), പാര്‍സി കോളനിയിലെ നവീന്‍, (25), വിജീഷ് (23), കൈക്കുളം കോളനിയിലെ ദിപേഷ് അനൂപ് (25), സുരേഷ് (31), കണ്ണന്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിസാര പരിക്കേറ്റ നവീന്‍, ദിപേഷ് അനുപ്, വിജിഷ്, കണ്ണന്‍ എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സക്ക് ശേഷം വീട്ടിലേക്ക് മടക്കി അയച്ചു.

എന്നാൽ വളരെ ഉയരത്തിൽ നിന്നുള്ള വീഴ്ച്ചയായതിനാൽ കാലിലെ അസ്ഥി പൊട്ടി സാരമായി പരിക്കേറ്റ ചെറുമാത്തൂര്‍കോളനിയിലെ രാമനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും നട്ടെല്ലിന് പരിക്കേറ്റ കൈക്കുളം കോളനിയിലെ സുരേഷിനെ മേപ്പാടി വിംസിലും വിദഗ്ധ ചികില്‍സക്കായ് കൊണ്ടുപോയി. പതിനഞ്ച് ദിവസം കൂടി കഴിഞ്ഞാൽ കൊയ്യാൻ പാകമായി നിന്നിരുന്ന നെല്ലിനാണ് ഇവർ കാവൽ കിടന്നത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button