Latest NewsNewsCrime

ഭാര്യയുടെ തല വെട്ടിമാറ്റിയ ഭർത്താവ് അറസ്റ്റിൽ

അഗര്‍ത്തല: ത്രിപുരയില്‍ ഭര്‍ത്താവ് ഭാര്യയുടെ തല വെട്ടിമാറ്റി. ഭാര്യയുടെ കൊലപാതകത്തില്‍ പോലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. മദ്യത്തിന് അടിമയായ 30കാരന്‍ ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെയായിരുന്നു പ്രകോപനമെന്ന് പോലീസ് അറിയിക്കുകയുണ്ടായി.

ത്രിപുര ബെലോണിയ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച രാത്രിയാണ് ക്രൂര സംഭവം നടന്നിരിക്കുന്നത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയിരിക്കുന്നത് പ്രതി.

30 വയസുള്ള സൗമിത്രയാണ് പിടിയിലായിരിക്കുന്നത്. മദ്യലഹരിയിലായിരുന്നു യുവാവ്. വഴക്കിനെ തുടര്‍ന്ന് കുപിതനായ യുവാവ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഭാര്യയുടെ തല വെട്ടിമാറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അയല്‍വാസികള്‍ ഉടനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button