Latest NewsNewsIndia

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം

ശ്രീനഗര്‍: രാജ്യത്തെ ഞെട്ടിച്ച് ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ശ്രീനഗര്‍ നട്ടിപ്പാര മേഖലയില്‍ പോലീസും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്നുള്ള വെടിവെയ്പ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു.

Read Also : പാകിസ്ഥാനെ പാപ്പരാക്കിയ ഇമ്രാന്‍ ഖാനെതിരെ പടയൊരുക്കം, മോദിയോട് ഏറ്റുമുട്ടാനില്ല

പി.ഡി.പി. നേതാവ് പര്‍വേസ് ഭട്ടിന്റെ വീടിനു സമീപമായാണ് വെടിവെയ്പ്പുണ്ടായത്. ഇതേത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പര്‍വേസ് ഭട്ടിന്റെ സുരക്ഷാ സേനാംഗമായ മന്‍സൂര്‍ അഹമ്മദാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

പരുക്കേറ്റ ഉദ്യോഗസ്ഥനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പര്‍വേസ് ഭട്ടിന്റെ കുടുംബത്തെ സംബന്ധിച്ച വിവരങ്ങളൊന്നും ഉദ്യോഗസ്ഥര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button