Latest NewsKeralaNattuvarthaNews

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; സാധ്യതകളിങ്ങനെ, വൈറലാകുന്ന പ്രവചനം

തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ട വോട്ടിംഗും കഴിഞ്ഞതോടെ ഇനി ഫലമറിയാനുള്ള ആകാംഷയിലാണ് കേരളം. ഇപ്പോഴിതാ, തെരഞ്ഞെടുപ്പ് ഫലസൂചനകൾ നൽകി സംരംഭകനും അദ്ധ്യാപകനുമായ ബിലാൽ ഷിബിലി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലത്തിലെ സാദ്ധ്യതകൾ വിവരിക്കുന്ന കുറിപ്പാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ഫലം വരുമ്പോൾ സിപിഎമ്മും ലീഗും അവരുടെ ശക്തികേന്ദ്രങ്ങൾ നിലനിർത്തുമെന്നും പോൾ ബിജെപിക്ക് ലഭിക്കുന്ന വോട്ടുകളിലും സീറ്റുകളിലും കാര്യമായ വർദ്ധനവുണ്ടാകുമെന്നുമാണ് ബിലാൽ പറയുന്നത്. കുറിപ്പ് ചുവടെ:

Also Read: തദ്ദേശ തെരഞ്ഞെടുപ്പ്; മൂന്നാംഘട്ട വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്, പ്രതീക്ഷയോടെ മുന്നണികൾ

‘CPI(M) ഉം ലീഗും അവരുടെ ശക്തികേന്ദ്രങ്ങൾ നിലനിർത്തും. BJP യുടെ വോട്ടും സീറ്റും ഭീകരമായി വർദ്ധിക്കും. പരമ്പരാഗത കോൺഗ്രസ്സ് കുടുംബങ്ങളുടെ വോട്ടുകൾ ഞെട്ടിക്കുന്ന രീതിയിൽ ബിജെപിയിലേക്ക് ഷിഫ്റ്റായതാണ് അതിന് കാരണം. വെൽഫെയർ പാർട്ടി – UDF സഖ്യം കോഴിക്കോട് ജില്ലയിൽ UDF ന് ഗുണം ചെയ്യും. പക്ഷെ, ബാക്കി ജില്ലകളിൽ മേലെ പറഞ്ഞ പ്രതിഭാസത്തിന്റെ പല കാരണങ്ങളിൽ ഒന്ന് ഈ സഖ്യമാവും. കേരളത്തിന്റെ മുന്നണി സമവാക്യങ്ങൾ പത്ത് വർഷത്തിനുള്ളിൽ മാറും. അതിന്റെ മൂലകാരണമായി ഈ തെരഞ്ഞെടുപ്പ് അറിയപ്പെടും.

കേന്ദ്ര ഏജൻസികളുടെയും മാധ്യമങ്ങളുടെയും കൂട്ടായ അക്രമണത്തെ LDF അതിജീവിക്കുക റേഷനും പെൻഷനും കൊണ്ട് തന്നെയാവും. ആരോഗ്യ – വിഭ്യാഭ്യാസ രംഗത്ത് വന്ന വൻമുന്നേറ്റങ്ങളും മഹാമാരികളെ ധീരമായി അതിജീവിച്ചതും വികസന പദ്ധതികളും യുവ വോട്ടർമാരെ LDF ലേക്ക് കൂടുതൽ അടുപ്പിക്കുന്നതിന് കാരണമാവും. പക്ഷെ, മതം അതിന്റെ റോള് ഭംഗിയായി നിർവഹിക്കുന്നത് കൊണ്ട് തന്നെ ഒരു തരംഗമായി അത് മാറാൻ സാധ്യത കാണുന്നില്ല.

എങ്കിലും, നിലവിൽ തദ്ദേശസ്ഥാപനങ്ങളിൽ 60 % ആധിപത്യം LDF നാണ്. അത് തുടരും. അപ്പൊ, പിന്നെ എന്ത് മാറ്റമാണ് വരാൻ പോകുന്നത് എന്നല്ലേ…? കോൺഗ്രസ്സിന്റെ സ്‌പേസ് മെല്ലെ ബിജെപി ഏറ്റെടുക്കും. ലീഗിന്റെ മുന്നേറ്റത്തിൽ അത് ദൃശ്യമാവില്ലെന്ന് മാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button