KeralaLatest NewsIndia

“ഇയാൾ മറ്റു മാധ്യമപ്രവർത്തകർക്കു പോലും അപമാനമായിരുന്നു” എസ്‌വി പ്രദീപിനെ അപമാനിച്ച് പോരാളി ഷാജി

"അദ്ദേഹത്തിന്റെ മക്കൾക്കെതിരെ, മറ്റു ഇടതുപക്ഷ നേതാക്കൾക്കെതിരെ, അവരുടെ കുടുംബാംഗങ്ങൾക്കെതിരെ എന്തൊക്ക വ്യക്തിപരമായ പരാമർശങ്ങൾ."

തിരുവനന്തപുരത്ത് അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചു കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിനെ അപമാനിച്ചു പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജ്.

‘ഒരു മാധ്യമപ്രവര്ത്തകന് ചേർന്ന രീതിയിലാണോ ഇയാളുടെ രീതി. എന്ത് നികൃഷ്ടമായ രീതിയിലുള്ള പദപ്രയോഗങ്ങളാണ് ഈയുള്ളവൻ പിണറായിയുടെയും അദ്ദേഹത്തിന്റെ ഭാര്യയെയും (ഉദാ.ശൂർപ്പണഖ) പിന്നെയെന്തൊക്കെ അനാവശ്യങ്ങൾ അദ്ദേഹത്തിന്റെ മക്കൾക്കെതിരെ, മറ്റു ഇടതുപക്ഷ നേതാക്കൾക്കെതിരെ, അവരുടെ കുടുംബാംഗങ്ങൾക്കെതിരെ എന്തൊക്ക വ്യക്തിപരമായ പരാമർശങ്ങൾ. രാഷ്ട്രീയ എതിരാളികൾ പോലും പറയാൻ മടിക്കുന്ന വാക്കുകൾ.’

‘ഇയാൾ മറ്റു മാധ്യമപ്രവർത്തകർക്കുപോലും അപമാനമായിരുന്നു. എങ്കിലും ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.” എന്നാണ് ഇയാളുടെ ഒരു കമന്റ്. ഇട്ടിരിക്കുന്ന ഫോട്ടോയിൽ ഉള്ള തലക്കെട്ട് ഇങ്ങനെ, ” കേട്ടാലറയ്ക്കുന്ന ഭാഷ ഉപയോഗിച്ച് മാധ്യമ ലോകത്തെ മലീമസമാക്കിയതിലും സഖാക്കളേ നിരന്തരം അസഭ്യവർഷം നടത്തിയതിലും താങ്കൾക്ക് മാപ്പു തന്നിരിക്കുന്നു” എന്നാണ്.

ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്. പ്രദീപിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, ശോഭ സുരേന്ദ്രൻ, തുടങ്ങി നിരവധി പേര് രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button