KeralaLatest NewsNews

പ്രദീപിന്റെ മരണം കൊലപാതകമെന്ന് സംശയം ? പിന്നില്‍ അജ്ഞാതശക്തി,, അപകടം നടന്നത് ആരുമില്ലാത്ത സ്ഥലത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ ചര്‍ച്ചാവിഷയമായിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ മരണം. ജയ്ഹിന്ദ് ടിവിയിലും കൈരളി ടിവിയിലും മനോരമയിലും മീഡിയാ വണ്ണിലും ന്യൂസ് 18 കേരളയിലും ശ്രദ്ധ നേടിയ വാര്‍ത്താ അവതാരകന്‍. എല്ലാ രാഷ്ട്രീയക്കാരേയും പ്രദീപ് വിമര്‍ശിച്ചു. ഭരണത്തിലുള്ള സിപിഎമ്മിന് പലപ്പോഴും കടന്നാക്രമണത്തിന്റെ ഭാഷയാണ് നേരിടേണ്ടിവന്നത്.

Read Also : മാധ്യമപ്രവർത്തകന്റെ മരണത്തിൽ ദുരൂഹത; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി

ഇക്കാരണത്താല്‍ തന്നെ വാര്‍ത്താവതരണത്തില്‍ അതിശക്ത നിലപാട് എടുത്ത പ്രദീപിന്റെ മരണം കൊലപാതകമാണോ എന്ന സംശയം ശക്തമാകുന്നതും ഇതു കൊണ്ടാണ്. യൂടൂബിലെ സൂപ്പര്‍ ഹിറ്റ് ന്യൂസ് പ്രസന്ററെ ഇടിച്ചു വീഴ്ത്തിയത് ലോഡുമായി പോയ ടിപ്പര്‍ ആണെന്നാണ് സൂചന. അപകട സമയത്ത് അതു വഴി കടന്നു പോയത് മൂന്ന് ടിപ്പര്‍ ലോറികളും.

നാഷണല്‍ ഹൈവേയില്‍ അപകടമുണ്ടായി അഞ്ചു മണിക്കൂറായിട്ടും കൊലപാതകിയുടെ തുമ്പ് പോലുമില്ല. അതിശക്തനായ ആരോ ഈ കൊലപാതകത്തിന് പിന്നില്‍ ഉണ്ടെന്നതിന്റെ സൂചനയാണ് ഇത്. ഈ ലോറിയെ പൊലീസിന് കണ്ടെത്താനായില്ലെന്നതും ദുരൂഹമായി തുടരുന്നു.

എസ്.വി. പ്രദീപിന്റെ അപകടമരണത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് പൊലീസ് ചില നടപടികള്‍ എടുക്കുന്നുണ്ട്. തിരുവനന്തപുരം ഫോര്‍ട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. എത്രയും വേഗം പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തുണ്ടായ വാഹനാപകടത്തിലാണ് എസ്.വി. പ്രദീപ് മരിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേദിശയില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചെന്നും അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയെന്നുമാണ് പൊലീസ് പറയുന്നത്. പ്രദീപിനെ പിന്തുടര്‍ന്നെത്തിയ വാഹനം ആരുമില്ലാത്ത സ്ഥലത്തു വച്ചാണ് പ്രദീപിനെ വകവരുത്തിയത്.

അപകടം നടന്ന സ്ഥലത്ത് സി.സി.ടി.വി. ക്യാമറകള്‍ ഉണ്ടായിരുന്നില്ല. ആളൊഴിഞ്ഞ സ്ഥലത്ത് പരിക്കേറ്റ് കിടന്ന പ്രദീപിനെ ഏറെനേരം കഴിഞ്ഞാണ് കണ്ടെത്തിയത്. അപകടമുണ്ടാക്കിയ വാഹനം ഇതേവരെ തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല. ഇതാണ് ദുരൂഹത കൂട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button