KeralaNattuvarthaLatest NewsNews

വീണുമരിച്ച സ്ത്രീയുടെ പോസ്റ്റ്‍മോര്‍ട്ടം ഇന്ന്; ഫ്ലാറ്റ് ഉടമ അഡ്വ. ഇംതിയാസ് അഹമ്മദിനെ ചോദ്യം ചെയ്യും

രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ഭര്‍ത്താവ് ശ്രീനിവാസന്‍

കൊച്ചി; രക്ഷപ്പെടാൻ ശ്രമിക്കവേ വീണുമരിച്ച സ്ത്രീയുടെ പോസ്റ്റ്‍മോര്‍ട്ടം ഇന്ന് നടക്കും, കൊച്ചി നഗരത്തിലെ ഫ്ലാറ്റില്‍ നിന്ന് താഴെ വീണ് മരിച്ച തമിഴ്നാട് സ്വദേശി കുമാരിയുടെ പോസ്റ്റ്‍മോര്‍ട്ടം ഇന്ന്.

കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി നേരത്തെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. കുമാരിയെ ഫ്ലാറ്റ് ഉടമ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ഭര്‍ത്താവ് ശ്രീനിവാസന്‍ പോലീസിനോട് മൊഴി നൽകിയിട്ടുണ്ട്.

കൂടാതെ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാന്‍ ഫ്ലാറ്റ് ഉടമ അഡ്വ. ഇംതിയാസ് അഹമ്മദിനെയും ഭാര്യയേയും വെവ്വേറെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന കുമാരി മരിച്ച സ്ഥിതിക്ക് ബന്ധുക്കളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. സംഭവത്തില്‍ അഡ്വ. ഇംതിയാസിനെതിരെ സ്വമേധയാ കേസെടുത്ത വനി‍ത കമ്മീഷന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button