KeralaLatest NewsIndia

കേരളകോണ്‍ഗ്രസിനെ പുറത്താക്കി വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കൂട്ടുകെട്ടിൽ സഭാ നേതൃത്വത്തിന് അതൃപ്തി: ഭിന്നത രൂക്ഷം

സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലീം ലീഗും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളും രംഗത്തുവന്നതും അവമതിപ്പിന് കാരണമായി

കോട്ടയം: ക്രൈസ്തവ സഭകളും യുഡിഎഫും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. യുഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസ് എമ്മിനെ പുറത്താക്കിയതും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള രാഷ്ട്രീയസഖ്യവും ക്രൈസ്തവ സഭാ നേതൃത്വത്തില്‍ അവമതിപ്പുണ്ടാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫ് നേതാക്കള്‍ വിവിധ രൂപതാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തീവ്രമത സംഘടനകളുമായുളള യുഡിഎഫ് സഖ്യത്തേക്കുറിച്ച്‌ അവര്‍ തങ്ങളുടെ ആശങ്ക യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നു .

എന്നാല്‍ അത് വക വയ്കാതെ വെല്‍ഫെയര്‍ പാര്‍ട്ടിയുള്‍പ്പെടെയുളള കക്ഷികളുമായി യുഡിഎഫ് തിരഞ്ഞെടുപ്പ് സഖ്യവുമായി മുന്‍പോട്ട് പോയി. സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലീം ലീഗും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളും രംഗത്തുവന്നതും അവമതിപ്പിന് കാരണമായി. മധ്യകേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ പത്തിന് ശേഷം സമൂഹമാധ്യമങ്ങളില്‍ സഭാ നേതൃത്വത്തെ പ്രത്യേകിച്ച്‌ പാലാ , ചങ്ങനാശേരി , കാഞ്ഞിരപ്പളളി , ഇടുക്കി രൂപാതാ നേതൃത്വത്തിനെ വിമര്‍ശിച്ചുള്ള യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്നുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി കാണാനെത്തിയ യുഡിഎഫ് നേതാക്കളോട് സീറോ മലബാര്‍ സഭ തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചിരുന്നു. ചങ്ങനാശേരി ആര്‍ച്ചുബിഷപ്പ് മാര്‍ പെരുന്തോട്ടം ഇടതുസര്‍ക്കാരിനെ പുകഴ്ത്തിയും യുഡിഎഫിനെ വിമര്‍ശിച്ചും ദീപികയില്‍ ലേഖനമെഴുതിയത് യുഡിഎഫ് കേന്ദ്രങ്ങളില്‍ ചര്‍ച്ചയായി.

read also: ഇന്ത്യൻ കരസേനാ മേധാവി എം എം നരവാനേയ്ക്ക് സൗദി റോയൽ സൈന്യത്തിന്റെ ഗാർഡ് ഓഫ് ഓണർ

ബാര്‍ കോഴ ആരോപണത്തിലെ ഗൂഢാലോചനയെക്കുറിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ച്‌ പാലാ രൂപതയുടെ കീഴിലുള്ള ‘ദീപനാള’ത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതും യുഡിഎഫ് കേന്ദ്രങ്ങളില്‍ രോഷമുണ്ടാക്കി.വോട്ടെടുപ്പ് കഴിഞ്ഞതോടെ സഭാ നേതൃത്വത്തെ വിമര്‍ശിച്ച്‌ യുഡിഎഫ് പ്രവര്‍ത്തരുടെ പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ തത്കാലം പ്രതികരിക്കേണ്ടെന്നാണ് സഭാ നേതൃത്വത്തിന്റെ തീരുമാനമെന്നാണ് സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button