Latest NewsIndiaSaudi Arabia

ഇന്ത്യൻ കരസേനാ മേധാവി എം എം നരവാനേയ്ക്ക് സൗദി റോയൽ സൈന്യത്തിന്റെ ഗാർഡ് ഓഫ് ഓണർ

ഇരുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ ബന്ധത്തിന്റെ പ്രതിഫലനമായാണ് അദ്ദേഹത്തിന്റെ സന്ദർശനത്തെ വിലയിരുത്തുന്നത്.

റിയാദ് : ഇന്ത്യൻ കരസേനാ മേധാവി ജനറൽ എംഎം നരവനെ ദ്വിദിന സന്ദർശനത്തിനായി റിയാദിലെത്തി. സൗദി റോയൽ ലാൻഡ്​ ഫോഴ്​സി​ന്റെ റിയാദ് ആസ്ഥാനത്ത്​ സൗദി റോയൽ ഫോഴ്​സ് കമാൻഡർ ജനറൽ ഫഹദ്​ ബിൻ അബ്​ദുല്ല മുഹമ്മദ്​ അൽമുതൈർ അദ്ദേഹത്തെ സ്വീകരിച്ചു . സൗദി റോയൽ സൈന്യം ഇന്ത്യൻ കരസേന മേധാവിക്ക്​ ഗാർഡ്​ ഓഫ് ഓണർ നൽകി. ഇരുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ ബന്ധത്തിന്റെ പ്രതിഫലനമായാണ് അദ്ദേഹത്തിന്റെ സന്ദർശനത്തെ വിലയിരുത്തുന്നത്.

പ്രതിരോധ, സുരക്ഷാ മേഖലകളിലെ സഹകരണത്തിന് പുതിയ വഴികൾ തുറക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇസ്രയേലുമായുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെയും, ഇറാനിലെ മികച്ച ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സെൻ ഫക്രിസാദെയുടെ കൊലപാതകത്തിന്റെയും പശ്ചാത്തലത്തിലാണ് ജനറൽ നരവാനെയുടെ സന്ദർശനം. പ്രതിരോധ രംഗത്തെ സഹകരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സന്ദർശനം തിങ്കളാഴ്​ച രാത്രിയോടെ പൂർത്തിയാകും.

read also: സ്വപ്‌നയെ ചോദ്യം ചെയ്യാന്‍ കേരളാ പോലീസ് നിയോഗിച്ചത് സിപിഎം സെക്രട്ടറിയുടെ അനന്തിരവനെ; ഗുരുതര ആരോപണങ്ങൾ

ഉഭയകക്ഷി പ്രതിരോധ സഹകരണത്തെക്കുറിച്ച് ഇരു സൈനിക മേധാവികളും ചർച്ച ചെയ്തതായി ഇന്ത്യൻ ആർമിയുടെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷന്റെ ട്വീറ്റിൽ വ്യക്തമാക്കി. ആദ്യമായാണ്​ ഒരു ഇന്ത്യൻ സൈനിക തലവൻ സൗദി അറേബ്യയിലെത്തുന്നത്​.

രണ്ടുദിവസത്തെ പര്യടനത്തിനിടയിൽ ഉന്നത പ്രതിരോധ, സൈനിക തല യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും .നേരത്തെ യുഎഇ സന്ദർശിച്ച ജനറൽ നരവാനെ യുഎഇയുടെ കരസേനാ മേധാവി മേജർ ജനറൽ സ്വാലിഹ് മുഹമ്മദ് സാലിഹ് അൽ അമേരിയുമായി ഉഭയകക്ഷി പ്രതിരോധ സഹകരണത്തെ കുറിച്ചും,ഭീകരതയെ കുറിച്ചും ചർച്ച ചെയ്തു.

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button