Latest NewsNewsCrime

ഏഴുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ 21കാരൻ പിടിയിൽ

ഭുവനേശ്വർ: ഏഴുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച കേസിൽ അമ്മാവനായ 21കാരൻ പോലീസ് പിടിയിലായിരിക്കുന്നു. ഒഡിഷയിലെ ബാലസോറിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നത്. തിങ്കളാഴ്ചയാണ് വീടിനടുത്തുള്ള കുളത്തിനടുത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുണ്ടായത്. എന്നാൽ അതേസമയം,പ്രതിയുടെ സഹോദരന്റെ ഭാര്യയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കുകയുണ്ടായി. സഹോദരന്റെ ഭാര്യയുമായി പ്രതിയ്ക് വഴിവിട്ട ബന്ധം ഉണ്ടായിരുന്ന വിവരം കുട്ടിക്ക് അറിയാമായിരുന്നു ഇതിനെ കുറിച്ച് പെൺകുട്ടി പുറത്ത് പറയുമെന്ന് ഭയന്നാണ് കൊലപാതകം നടന്നിരിക്കുന്നത്. ഞായറാഴ്ച്ച വൈകിട്ടോടെ കുട്ടിയെ കാണാതാവുകയായിരുന്നു തുടർന്ന് പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുകയുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button