Latest NewsJobs & VacanciesNews

കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്‌സിന്റെ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം; കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്‌സിന്റെ 2020-2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ജനുവരി 30 വരെ അപേക്ഷ സ്വീകരിക്കുന്നതാണ്. ഫെബ്രുവരിയിൽ ക്ലാസ് തുടങ്ങുന്നതാണ്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. മാധ്യമസ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്, പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്തു നിബന്ധനകൾക്ക് വിധേയമായി ലഭിക്കുന്നതാണ്. പ്രിന്റ്‌ജേണലിസം, ഓൺലൈൻ ജേണലിസം, മൊബൈൽ ജേണലിസം, ടെലിവിഷൻ പ്രോഗ്രാം ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളഡ്ജ് സെന്ററിൽ അപേക്ഷ സമർപ്പിക്കാം. ksg.keltron.in ലും അപേക്ഷാഫോം ലഭിക്കുന്നതാണ്. ഓൺലൈൻ പഠനസൗകര്യം ഉണ്ടായിരിക്കും. ഫോൺ: 8137969292.വിലാസം: കെൽട്രോൺ നോളഡ്ജ് സെന്റർ, രണ്ടാംനില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ, വിമൺസ് കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695014.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button