Latest NewsNewsIndia

പരിധിയില്‍ കൂടുതല്‍ പണം: ക്യാമ്പസ് ഫ്രണ്ട് സെക്രട്ടറിയെ ഉന്നം വെച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

പണം ക്യാമ്പസ് ഫ്രണ്ട് നേതാവ് മസൂദ് അഹമ്മദ് വഴി വിതരണം ചെയ്‌തെന്നാണ് സൂചന.

ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്ത്. റൗഫിന് കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ പങ്കെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ വടക്ക്- കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ റൗഫിന്റെ പങ്ക് അന്വേഷിക്കുന്നതായി ഇ ഡി അധികൃതര്‍ അറിയിച്ചു. പണം ക്യാമ്പസ് ഫ്രണ്ട് നേതാവ് മസൂദ് അഹമ്മദ് വഴി വിതരണം ചെയ്‌തെന്നാണ് സൂചന. റൗഫ് ഷെരീഫിന്റെ സ്വകാര്യ അക്കൗണ്ടിലേക്കാണ് പണം എത്തിയതെന്ന് ഇ ഡി സ്ഥിരീകരിച്ചിട്ടുണ്ട്.

Read Also: കര്‍ഷക നിയമത്തിന് സമാനമായ നിയമം: 2019 ലെ പ്രകടന പത്രിക പുറത്ത്; ആപ്പിലായി സിപിഎം

എന്നാൽ റൗഫ് ഇന്ത്യയില്‍ ഉള്ളപ്പോഴാണ് പരിധിയില്‍ കൂടുതല്‍ പണം അക്കൗണ്ടില്‍ എത്തിയതെന്നും ഇ ഡി വ്യക്തമാക്കി. ഇ ഡി 15 ദിവസത്തേക്ക് റൗഫ് ഷെരീഫിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. നേരത്തെ ഇ ഡി, കൂടുതല്‍ ക്യാമ്ബസ് ഫ്രണ്ട് നേതാക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുമെന്നായിരുന്നു വിവരം. രണ്ടു കോടി 21 ലക്ഷം രൂപയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത റൗഫ് ഷെരീഫിന്റെ അക്കൗണ്ടില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്. ഈ പണമിടപാടില്‍ 31 ലക്ഷം രൂപ വിദേശത്ത് നിന്ന് എത്തിയതാണെന്നും കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button