KeralaLatest NewsNewsCrime

13 കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവം; പ്രതി ഗുരുതരാവസ്ഥയിൽ

മുണ്ടക്കയം : പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ ബന്ധു വിഷംകഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ഇയാള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയായ കായംകുളം സ്വദേശി ഗോപിനാഥപിള്ള (ഉണ്ണി-45)യാണ് വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കുട്ടിയുടെ മാതാപിതാക്കള്‍ പഞ്ചാബില്‍ സുവിശേഷജോലി നോക്കിവരുകയാണ്. ഇവരുടെ രണ്ടുകുട്ടികള്‍ നാട്ടില്‍ സഹോദരിക്കൊപ്പമാണ് താമസിക്കുന്നത്. ഇവരുടെ രണ്ടാം ഭര്‍ത്താവാണ് ഗോപിനാഥപിള്ള. സംഭവത്തിൽ മുണ്ടക്കയം പൊലീസ് കേസെടുത്തു.

shortlink

Post Your Comments


Back to top button