Latest NewsNewsInternational

കോവിഡ് -19 കാലത്ത് ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ച രാജ്യം ഇതാണ്

കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റുകളുടെ സ്വതന്ത്ര സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്

കോവിഡ് -19 പകര്‍ച്ച വ്യാധിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത നിരവധി മാധ്യമ പ്രവര്‍ത്തകരെ ചൈന അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലോകത്തിലെ ഏറ്റവും മോശം ജയിലറെന്ന പദവി ചൈനയ്ക്ക് സ്വന്തം. കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റുകളുടെ (സിപിജെ) സ്വതന്ത്ര സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

”പകര്‍ച്ച വ്യാധിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത നിരവധി മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത ചൈന, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലോകത്തിലെ ഏറ്റവും മോശം ജയിലറായി. തുര്‍ക്കി ആണ് തൊട്ടുപിന്നില്‍. തുര്‍ക്കി മാധ്യമ പ്രവര്‍ത്തകരെ പരോളില്‍ വിടുകയും പുതിയ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. നിരപരാധികളായ മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ സൂക്ഷിക്കുന്ന ഈജിപ്ത് ആണ് മൂന്നാം സ്ഥാനത്ത്. സൗദി അറേബ്യ ആണ് നാലാം സ്ഥാനത്ത്” – റിപ്പോര്‍ട്ട് പറയുന്നു.

ചൈനയിലെ 47 തടവുകാരില്‍ പലരും ദീര്‍ഘകാല ശിക്ഷ അനുഭവിക്കുന്നു. മാത്രമല്ല, അവര്‍ക്കെതിരെ എന്ത് കുറ്റമാണ് ചുമത്തിയതെന്ന് അറിയാതെ പലരും സിന്‍ജിയാങ്ങില്‍ ജയിലില്‍ കഴിയുകയും ചെയ്യുന്നുവെന്ന് സി.പി.ജെ ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് വുഹാനെ ആക്രമിച്ച സമയത്ത് ഔദ്യോഗിക വിവരണത്തിന് വിരുദ്ധമായി റിപ്പോര്‍ട്ട് നല്‍കിയ നിരവധി മാധ്യമ പ്രവര്‍ത്തകരെ ബീജിംഗ് അറസ്റ്റ് ചെയ്തു.

” ഡിസംബര്‍ ഒന്നിന് ജയിലിലായ മൂന്നു പേരില്‍ സ്വതന്ത്ര വീഡിയോ ജേണലിസ്റ്റ് ഷാങ് ഷാന്‍ ഉള്‍പ്പെടുന്നു. വുഹാനില്‍ നിന്ന് ഫെബ്രുവരി ആദ്യം ഷാങ് ഷാന്‍ ട്വിറ്ററിലും യൂട്യൂബിലും റിപ്പോര്‍ട്ടുകള്‍ പോസ്റ്റു ചെയ്യാന്‍ തുടങ്ങി. തുടര്‍ന്ന് മെയ് 14നാണ് അവര്‍ അറസ്റ്റിലായത്. കോവിഡ് -19ന്റെ സ്വാധീനത്തെക്കുറിച്ച് പ്രാദേശിക ബിസിനസ്സ് ഉടമകളുമായും തൊഴിലാളികളുമായും നടത്തിയ അഭിമുഖങ്ങളും സര്‍ക്കാരിനോടുള്ള പ്രതികരണവും അവരുടെ വീഡിയോകളില്‍ ഉള്‍പ്പെടുന്നു” – സി.പി.ജെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button