Kallanum Bhagavathiyum
Latest NewsNewsInternational

വളര്‍ത്തുനായയുടെ ആക്രമണത്തില്‍ 14 കാരന് ദാരുണാന്ത്യം

മിനിസോട്ട: വളര്‍ത്തു നായയുടെ ആക്രമണത്തില്‍ 14 കാരന് ദാരുണാന്ത്യം. യു എസിലെ മിനിസോട്ടയിലാണ് സംഭവം. അമര്‍ ടൗണ്‍ഷിപ്പിലുള്ള ഡിയോന്‍ ബുഷ് എന്ന വിദ്യാര്‍ത്ഥിയാണ് വീട്ടില്‍ വളര്‍ത്തുന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡിന്റെ ആക്രമണത്തില്‍ മരിച്ചത്.

Read also : കര്‍ഷകര്‍ക്ക് 3500 കോടി രൂപയുടെ സബ്‌സിഡി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

ശരീരം മുഴുവന്‍ പരിക്കുകളോടെ അബോധാവസ്ഥയില്‍ കിടന്നിരുന്ന ഡിയോണിനെ പിതാവാണ് ആദ്യം കാണുന്നത്. ഉടന്‍ തന്നെ ഡിയോണിന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോളണ്ടില്‍ നിന്നും ആറു മാസങ്ങള്‍ക്ക് മുന്‍പാണ് ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തു നായയെ ഡിയോണിന്റെ വീട്ടില്‍ കൊണ്ടു വന്നത്. പലപ്പോഴും നായ അക്രമാസക്തനായിരുന്നുവെന്നാണ് ഡിയോണിന്റെ വീട്ടുകാര്‍ പറയുന്നത്. ഡിയോണിനെ നായ ആക്രമിക്കാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമല്ല. വീട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് നായയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി.

 

shortlink

Related Articles

Post Your Comments


Back to top button