KeralaLatest NewsNews

സംസ്ഥാനത്ത് എല്‍ഡിഎഫിനെ തുണച്ചത് സൗജന്യകിറ്റുകളും പെന്‍ഷനും

ആയിരക്കണക്കിന് പേര്‍ക്ക് ആശ്വാസമായ നടപടിയെ പ്രകീര്‍ത്തിച്ച് സാധാരണക്കാര്‍

 

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഫിനെ തിളങ്ങുന്ന വിജയത്തില്‍ എത്തിച്ചതിനു പിന്നില്‍ രണ്ട് ഘടകങ്ങള്‍. ആ രണ്ട് ഘടകങ്ങളായിരുന്നു സൗജന്യ ഭക്ഷ്യകിറ്റ് വിതരണവും പെന്‍ഷനും. കോവിഡ് പ്രതിസന്ധി കേരളത്തെ ഉലച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ഏറെ വിവാദമായ സ്വര്‍ണക്കടത്ത് ഇടതു സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി കടന്നു വന്നത്.

Read Also : കേരളത്തില്‍ ഇടത് തരംഗം; സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ പതറി നിന്ന സര്‍ക്കാരിന് ആശ്വാസം

ലോകത്തെ മുഴുവന്‍ ബാധിച്ച കൊവിഡ് കേരളത്തെയും ഒന്നാകെ വിഴുങ്ങിയ സമയത്ത് കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്. , നികുതിയില്‍ ഉള്‍പ്പടെ നേരിട്ട വരുമാനക്കുറവും ജനത്തെയും സര്‍ക്കാരിനെയും ഒരു പോലെ വലച്ചു. ഇതിനിടയില്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ എല്ലാമെല്ലാമായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ കൂട്ടുപിടിച്ച് സെക്രട്ടേറിയറ്റിനെ രാജ്യവിരുദ്ധ നടപടികള്‍ക്ക് വിധേയമാക്കിയ സ്വപ്നയും കൂട്ടരെയും തേടി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കൂടി എത്തിയതോടെ സംസ്ഥാനം ഇതു വരെ കേട്ടിട്ടില്ലാത്ത സംഭവങ്ങളായിരുന്നു പുറത്ത് വന്നത്.

പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി ലഹരി മരുന്ന് കേസില്‍ അറസ്റ്റിലാകുകയും ചെയ്തതോടെ സിപിഎമ്മിന്റെ ഭാവി ഇരുട്ടില്‍ തപ്പുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ലോക്ഡൗണ്‍ കാലത്ത് നല്‍കി വന്നിരുന്ന ഭക്ഷ്യ കിറ്റ് വിതരണം ദീര്‍ഘിപ്പിച്ചത് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചു

ഓണക്കാലത്ത് വിതരണം ചെയ്ത കിറ്റിലെ സാധനങ്ങളില്‍ പരാതി ഉയര്‍ന്നപ്പോള്‍ തന്നെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിച്ചു. ഡിപ്പോകളിലെത്തുന്ന ഉത്പനങ്ങളുടെ ഗുണനിലവാരം ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണോയെന്ന് ഡിപ്പോ മാനേജര്‍ കൃത്യമായി പരിശോധിക്കണമെന്ന് സപ്ലൈക്കോ നിര്‍ദേശം നല്‍കുകയും ചെയ്തു.

സര്‍ക്കാര്‍ വന്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ടപ്പോഴും എല്ലാമാസവും കൃത്യമായി ഭക്ഷ്യകിറ്റുകള്‍ എത്തിച്ച സര്‍ക്കാര്‍ നടപടി ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ്് ആശ്വാസമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button