Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കര്‍ഷകരെ അഭിസംബോധന ചെയ്യും

എന്തായിരിക്കുമെന്ന് ആകാക്ഷയില്‍ രാജ്യം

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കര്‍ഷകരെ അഭിസംബോധന ചെയ്യും, എന്തായിരിക്കുമെന്ന് ആകാക്ഷയില്‍ രാജ്യം. കാര്‍ഷിക നിയമത്തിനെതിരെയുള്ള കര്‍ഷക പ്രതിഷേധത്തിനിടെയാണ് വെള്ളിയാഴ്ച മധ്യപ്രദേശിലെ കര്‍ഷകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യാനൊരുങ്ങുന്നത്. മധ്യപ്രദേശില്‍ വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന കര്‍ഷക സമ്മേളനത്തില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read Also :ജയ് ശ്രീറാം ബോര്‍ഡ്, ഇത് രാഷ്ട്രീയ ആഭാസവും അശ്ലീലവും

വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി സംവദിക്കുക. പുതിയ കാര്‍ഷിക നിയമത്തെക്കുറിച്ചും അതിന്റെ പ്രയോജനത്തെ കുറിച്ചും കര്‍ഷകരോട് വിശദീകരിക്കും. വെള്ളിയാഴ്ച നടക്കുന്ന സമ്മേളനത്തെക്കുറിച്ചും നാല് ഘട്ടമായുള്ള കര്‍ഷക ക്ഷേമപരിപാടികളെ കുറിച്ചും മുഖ്യമന്ത്രി ശിവരാജ് സിങ്ചൗഹാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

2020 ല്‍ ഖാരിഫ് വിളകള്‍ക്കുണ്ടായ നഷ്ടം കണക്കിലെടുത്ത് സമ്മേളനത്തില്‍ കര്‍ഷകര്‍ക്ക് ദുരിതാശ്വാസസഹായം നല്‍കും. സംസ്ഥാനത്തെ 35,50,000 കര്‍ഷകര്‍ക്ക് 1600 കോടിയുടെ ധനസഹായമാണ് ലഭിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സമ്മേളനം നടക്കുക. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ മാസ്‌ക് ധരിക്കണമെന്നും സമൂഹിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ടാണ് കോണ്‍ഫറന്‍സ് നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button