KeralaLatest NewsNews

എന്‍ഡിഎ മുന്നോട്ട് തന്നെ; 22 വാര്‍ഡുകളില്‍ രണ്ടാമത്

22 വാര്‍ഡുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ രണ്ടാമത് എത്തി. അന്‍പതില്‍ താഴെ വോട്ടുകള്‍ക്കാണ് പല വാര്‍ഡുകളിലും എന്‍ഡിഎക്ക് വിജയം നഷ്ടമായത്.

കോഴിക്കോട്: തദ്ദേശപ്പോരിൽ കോഴിക്കോട് കോര്‍പ്പറേഷനില്‍ എന്‍ഡിഎ മുന്നോട്ട് തന്നെ. ഏഴു സീറ്റുകള്‍ എന്‍ഡിഎ നിലനിര്‍ത്തിയപ്പോള്‍ മൂന്നു സീറ്റുകള്‍ സിറ്റിംഗ് സീറ്റുകളും നാല് എണ്ണം എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്തവയുമാണ്. എന്നാൽ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സിപിഎം കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ.വി. ബാബുരാജ് എന്നിവര്‍ മത്സരിച്ച്‌ വിജയിച്ച സീറ്റുകളാണ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത്. ഇടതു – വലതു മുന്നണികളുടെ അവിശുദ്ധ സഖ്യത്തിനിടയിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഈ വിജയം നേടിയത്.

അതേസമയം കോഴിക്കോട് കോര്‍പ്പറേഷനിലെ കാരപ്പറമ്പ് വാര്‍ഡില്‍ സിറ്റിംഗ് കൗണ്‍സിലര്‍ നവ്യ ഹരിദാസ് 1467 വോട്ട് നേടി വിജയിച്ചു. ചേവരമ്പലത്ത് സരിത പറയേരി 1927 വോട്ടും പുതിയറയില്‍ ടി. രനീഷ് 1113, മീഞ്ചന്തയില്‍ രമ്യ സന്തോഷ് 1553, ചക്കരോത്ത് കുളത്ത് അനുരാധ തായാട്ട് 902, ഈസ്റ്റ്ഹില്ലില്‍ എന്‍. ശിവപ്രസാദ് 1267, അത്താണിക്കലില്‍ സി.എസ്. സത്യഭാമ 1511 വോട്ടും നേടി വിജയിച്ചു. അത്താണിക്കലില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണെയാണ് തോല്‍പ്പിച്ചത്. 22 വാര്‍ഡുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ രണ്ടാമത് എത്തി. അന്‍പതില്‍ താഴെ വോട്ടുകള്‍ക്കാണ് പല വാര്‍ഡുകളിലും എന്‍ഡിഎക്ക് വിജയം നഷ്ടമായത്.

Read Also: ബിജെപിയുടെ വളർച്ച നിസാരമല്ല; വാട്സാപ്പിലും ട്വിറ്ററിലും ഇരുന്ന് പ്രവ‌‌ർത്തിച്ചാൽ പോരെന്ന് ഉണ്ണിത്താൻ

എന്നാൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ രണ്ടാമതെത്തിയ വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ലഭിച്ച വോട്ട് എന്ന ക്രമത്തില്‍. പുത്തൂര്‍ – സതീഷ് വെമ്ബാല 963, മൊകവൂര്‍ – എസ്. നീതു 1166, വേങ്ങേരി – കെ.പി. അയ്യപ്പന്‍ 1161, സിവില്‍ സ്റ്റേഷന്‍ – ഇ. പ്രശാന്ത്കുമാര്‍ 1427, മെഡിക്കല്‍ കോളേജ് സൗത്ത് – സി.കെ. ശ്രീകാന്ത് 1222, കോവൂര്‍ – സി.പി. ഗണേഷ്‌കുമാര്‍ 1417, നെല്ലിക്കോട് – രജിഷ ദിജില്‍ 1295, കുടില്‍ത്തോട് – നിസി ബൈജു 1661, കോട്ടൂളി – മോനിത ശ്രീജിത്ത് – 1289, പറയഞ്ചേരി – എന്‍.പി. ബിനു – 793, കുതിരവട്ടം – ബിന്ദു ഉദയകുമാര്‍ – 1976, ബേപ്പൂര്‍ പോര്‍ട്ട് – വിന്ധ്യ സുനില്‍ – 2220, ബേപ്പൂര്‍ – സി. ശ്രീജ അനില്‍കുമാര്‍ 2666, മാറാട് – പൊന്നത്ത് ഷൈമ – 2552, നടുവട്ടം – ദീപ്തി മഹേഷ് – 1120, പുഞ്ചപ്പാടം – എന്‍. സതീഷ്‌കുമാര്‍ – 1080, മാത്തോട്ടം – ഇടവലത്ത് ഷിംജിത്ത് – 1134, തിരുത്ത്യാട് – ബാലരാമന്‍ – 934, തോപ്പയില്‍ – കെ. ഷൈബു 1965, എടക്കാട് – സജീവന്‍ 1250, പുതിയങ്ങാടി – ജിഷ ഷിജു 1708, പുതിയാപ്പ – അഡ്വ. സംയുക്തറാണി 2640.

shortlink

Related Articles

Post Your Comments

Related Articles


Back to top button