Latest NewsKeralaNews

സരിത ഉൾപ്പെട്ട തട്ടിപ്പ് കേസിലെ പ്രതിക്ക് വമ്പൻ ജയം, ഇനി കുറച്ച് നാൾ ജയിലിൽ കഴിയാം; സഖാക്കളുടെ ഒരു അവസ്ഥ

സരിതയെ ചോദ്യം ചെയ്താൽ കുടുങ്ങുന്നത് പ്രമുഖർ?

വ്യാജ നിയമന ഉത്തരവുകൾ തയ്യാറാക്കി ജോലി വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിൽ സരിത എസ് നായർക്കെതിരെ നിലയിൽ ഒരു നടപടിയും പാടില്ലെന്ന് പൊലീസിനു നിർദേശം. സരിതയുടെയോ കൂട്ടുപ്രതികളുടെയോ വീടുകൾ റെയ്ഡ് ചെയ്യാനോ രേഖകൾ പിടിച്ചെടുക്കാനോ പാടില്ലെന്നാണ് ലോക്കൽ പൊലീസിന് ലഭിച്ചിരിക്കുന്ന നിർദേശം.

Also Read: സിപിഐയിൽ നിന്ന് ബിജെപിയിലെത്തിയ സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി

അതേസമയം, കുന്നത്തുകാൽ പഞ്ചായത്തിലെ പാലിയോട് വാർഡിലെ സിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച ടി രതീഷും സുഹൃത്തുമാണ് കേസിലെ കൂട്ടുപ്രതികൾ. തെരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷത്തോട് കൂടി രതീഷ് വിജയിച്ചു. തട്ടിപ്പിന്റെ പേരിൽ കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ സിപിഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കിയിരുന്നു.

അതേസമയം, സരിതയെ അറസ്‌റ്റ് ചെയ്‌താൽ പല ഉന്നതരും കുടുങ്ങുമെന്നാണ് കരുതുന്നത്. കെടിഡിസിയിലും ബിവറേജസ് കോർപറേഷനിലും ജോലി ലഭിക്കുന്നതിനു 16 ലക്ഷം രൂപ നൽകിയ രണ്ട് പേരാണ് പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button