COVID 19Latest NewsNewsInternational

കോ​വി​ഡ് -19 ന്റെ ഉറവിടം അറിയാൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വുഹാനിലേക്ക്

ജ​നീ​വ: കോ​വി​ഡ് -19 ന്‍റെ ഉറവിടം അ​ന്വേ​ഷി​ക്കാ​ന്‍ 10 ശാ​സ്ത്ര​ജ്ഞ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​ഘം അ​ടു​ത്ത മാ​സം ചൈ​നീ​സ് ന​ഗ​ര​മാ​യ വു​ഹാ​നി​ല്‍ എ​ത്തും. മാ​സ​ങ്ങ​ള്‍ നീ​ണ്ട ച​ര്‍​ച്ച​ക​ള്‍​ക്കു ശേ​ഷ​മാ​ണ് സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​ത്തി​നാ​യി ഡ​ബ്ല്യു​എ​ച്ച്‌ഒ​യെ ചൈ​ന അ​നു​വ​ദി​ച്ച​ത്.

Read Also : മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ സിപിഎം അക്രമം

വു​ഹാ​നി​ലെ മൃ​ഗ​ങ്ങ​ളെ വി​ല്‍​ക്കു​ന്ന മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്നാ​ണ് കോ​വി​ഡ്-19 പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. രോ​ഗ​കാ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഭ​വം ക​ണ്ടെ​ത്തി രാ​ജ്യ​ത്തെ കു​റ്റ​പ്പെ​ടു​ത്താ​ന​ല്ല, മ​റി​ച്ച്‌ ഭാ​വി​യി​ല്‍ ഇ​ത്ത​രം വൈ​റ​സു​ക​ള്‍ പൊ​ട്ടി​പ്പു​റ​പ്പെ​ടു​ന്ന​ത് ത​ട​യാ​നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്ന് ഡ​ബ്ല്യു​എ​ച്ച്‌ഒ പ​റ​യു​ന്നു.

ഏ​തെ​ങ്കി​ലും രാ​ജ്യ​ത്തെ കു​റ്റ​പ്പെ​ടു​ത്താ​ന​ല്ല. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് മ​ന​സി​ലാ​ക്കു​ക​യും ഈ ​വി​വ​ര​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി ഭാ​വി​യി​ല്‍ അ​പ​ക​ട​സാ​ധ്യ​ത കു​റ​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. നാ​ലോ അ​ഞ്ചോ ആ​ഴ്ച നീ​ളു​ന്ന പ​രി​ശോ​ധ​ന​യാ​വും ഡ​ബ്ല്യു​എ​ച്ച്‌ഒ സം​ഘം വു​ഹാ​നി​ല്‍ ന​ട​ത്തു​ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button