COVID 19Latest NewsNewsIndia

കോവിഡിന് പി​ന്നാ​ലെ മ​റ്റൊ​രു മാ​ര​ക രോ​ഗ​വും രാ​ജ്യ​ത്ത് പ​ട​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്

ന്യൂ​ഡ​ല്‍​ഹി: അ​പൂ​ര്‍​വ​വും എ​ന്നാ​ല്‍ മാ​ര​ക​വു​മാ​യ മ്യൂ​ക്കോ​ര്‍​മൈ​ക്കോ​സി​സ് എ​ന്ന ഫം​ഗ​സ് രോഗം രാ​ജ്യ​ത്ത് വ്യാപിക്കുന്നതായി റി​പ്പോ​ര്‍​ട്ട്.ഡ​ല്‍​ഹി​യി​ലും മും​ബൈ​യി​ലും ഏ​താ​നും മ്യൂ​ക്കോ​ര്‍​മൈ​ക്കോ​സി​സ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ 44 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തി​ല്‍ ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചു.

Read Also : ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് സന്ദേശം അയച്ച് ടെലികോം കമ്പനികൾ

മ്യൂ​ക്കോ​മൈ​ക്കോ​സി​സ് അ​പൂ​ര്‍​വ​വും ഗു​രു​ത​ര​വു​മാ​യ ഫം​ഗ​സ് അ​ണു​ബാ​ധ​യാ​ണ്. സാ​ധാ​ര​ണ​യാ​യി മൂ​ക്കി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച്‌ അ​ണു​ബാ​ധ ക​ണ്ണു​ക​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്നു. പെ​ട്ടെ​ന്നു​ള്ള രോ​ഗ​നി​ര്‍​ണ​യ​ത്തി​ലും ചി​കി​ത്സ​യി​ലും രോ​ഗി​യെ സു​ഖ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​മെ​ങ്കി​ലും ഈ ​രോ​ഗം അ​തി മാ​ര​ക​മാ​ണ്.

അ​ണു​ബാ​ധ പടരുമ്പോൾ , ഇ​ത് ക​ണ്ണി​ന്‍റെ പ്യൂ​പ്പി​ളി​ന് ചു​റ്റു​മു​ള്ള പേ​ശി​ക​ളെ ത​ള​ര്‍​ത്തു​ന്നു, ഇ​ത് അ​ന്ധ​ത​യി​ലേ​ക്ക് ന​യി​ക്കാ​ന്‍ കാ​ര​ണ​മാ​കും. ഫം​ഗ​സ് അ​ണു​ബാ​ധ ത​ല​ച്ചോ​റി​ലേ​ക്ക് പ​ട​രു​ക​യാ​ണെ​ങ്കി​ല്‍, രോ​ഗി​ക്ക് മെ​നി​ഞ്ചൈ​റ്റി​സ് ബാ​ധി​ക്കും. മൂ​ക്കി​ല്‍ നീ​ര്‍​വീ​ക്കം അ​ല്ലെ​ങ്കി​ല്‍ കാ​ഴ്ച​ശ​ക്തി മ​ങ്ങു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ള്‍.

ആ​രോ​ഗ്യ​പ്ര​ശ്ന​മു​ള്ള​വ​രി​ലും രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കു​റ​വു​ള്ള​വ​രി​ലു​മാ​ണ് മ്യൂ​ക്കോ​മി​കോ​സി​സ് പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ന്ന​ത്. കോ​വി​ഡ് വ​ന്ന​വ​രി​ലാ​ണ് കൂ​ടു​ത​ലും ഈ ​രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.

shortlink

Related Articles

Post Your Comments


Back to top button