Latest NewsNewsIndia

കോവിഡ് ബാധിച്ചവരില്‍’മ്യൂക്കോമൈകോസിസ്’ ഫംഗസ് ബാധ വര്‍ധിക്കുന്നു; എയിംസ് മേധാവി

ന്യൂഡല്‍ഹി : കോവിഡ് രോഗികളിലും അസുഖം ഭേദമായവരിലും കാണുന്ന ‘മ്യൂക്കോമൈകോസിസ്’ (ബ്ലാക്ക് ഫംഗസ്) എന്ന പൂപ്പല്‍ബാധ കോവിഡ് ബാധിതരില്‍ വലിയതോതില്‍ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. ഡല്‍ഹി എയിംസില്‍ മാത്രം 23 പേര്‍ക്ക് ഈ ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ 20 പേരും കോവിഡ് ബാധിതരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്ലാക്ക് ഫംഗസ് ഒരു പുതിയ രോഗബാധയല്ല. വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ആണ് രോഗബാധയുണ്ടാക്കുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം. എന്നാല്‍ പൊതുവേ ഇത് മാരകമായ ഒന്നല്ലെന്നും മാസ്‌ക് ധരിക്കേണ്ടത് അനിവാര്യമാണെന്നും ഗുലേറിയ പറഞ്ഞു.

Read Also : ടൗട്ടെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, കേരളം അതീവ ജാഗ്രതയില്‍

ചില സംസ്ഥാനങ്ങളില്‍ ബ്ലാക് ഫംഗസ് ബാധിച്ച 400-500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടാംഘട്ട ഫംഗസ് ബാധ ചിലപ്പോള്‍ തീവ്രതയുള്ളതും മാരകവുമായി മാറിയേക്കാം. അതുകൊണ്ടുതന്നെ ആശുപത്രികള്‍ ഫംഗസ് ബാധയ്‌ക്കെതിരേ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും ഗുലേറിയ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button